ലഖിംപൂർ ഖേരി സംഭവം : രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ കാണും

For full experience, Download our mobile application:
Get it on Google Play

നൃഡൽഹി : ലഖിംപൂർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നത് ചൂണ്ടിക്കാട്ടി കോൺഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നൽകും. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്തിൽ ഏഴംഗ സംഘമാണ് രാംനാഥ്‌ കോവിന്ദിനെ കാണുക.

രാഹുൽ ഗാന്ധിയെ കൂടാതെ പ്രിയങ്ക ഗാന്ധി, എ.കെ. ആന്‍റണി, മല്ലികാർജുന ഖാർഗെ, കെസി വേണുഗോപാൽ, ഗുലാം നബി ആസാദ്, ആധിർ രഞ്ജൻ ചൗധരി എന്നിവരാണ് സംഘത്തിലെ മറ്റംഗങ്ങൾ. ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്ത സംഭവം രാജ്യത്തെയാകെ ഞെട്ടിപ്പിക്കുന്നതാണ്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ ആഹ്വാനത്തിന് പിന്നാലെയാണ് മന്ത്രിയുടെയും കുടുംബത്തിന്‍റെയും ഉടമസ്ഥതയിലുള്ള വാഹനത്തിന്‍റെ അടിയിൽ കർഷകർ ചതഞ്ഞരഞ്ഞത്. അജയ് മിശ്രയുടെ മകൻ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ട നിരവധി ദൃക്സാക്ഷികളുണ്ട്.

പരമോന്നത കോടതിയുടെ പ്രതിഷേധവും ഇടപെടലും ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെയോ മന്ത്രിക്കെതിരെയോ ഒരു നടപടിയും എടുത്തിട്ടി ല്ലെന്നും രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയുള്ള കത്തിൽ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.

കർഷകരെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ അറസ്റ്റിലായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതിനിടെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനോട് അനുബന്ധിച്ച് വാരാണസിയിൽ സംഘടിപ്പിക്കുന്ന കിസാൻ ന്യായ് (കർഷകർക്ക് നീതി) റാലിയെ പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...