ഈ പ്രായം കഴിഞ്ഞാൽ പുരുഷന്മാരിൽ ബീജത്തിന്റെ അളവ് അതിവേഗം കുറയാം

For full experience, Download our mobile application:
Get it on Google Play

നാൽപതുകളുടെ മധ്യത്തിൽ പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമത  കുറയുകയും 55 വയസിന് ശേഷം പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം  കുറയുന്നതായി പുതിയ പഠനം. ഓസ്ട്രേലിയയിലെ  പ്രമുഖ ഐവിഎഫ്ക്ലിനിക്കായ ജെനിയയിൽ നിന്നുള്ള ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.ബീജങ്ങളുടെ ഗുണനിലവാരം എപ്പോൾ കുറയുമെന്നറിയാൻ ഗവേഷകർ 40,000 ബീജ സാമ്പിളുകൾ വിശകലനം ചെയ്തു.

പ്രായം കൂടുന്തോറും ബീജത്തിന്റെ ഗുണനിലവാരത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തിയതായി ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ.ചെറിൽ ഫുവ പറഞ്ഞു. ​ഗവേഷണത്തിൽ 55 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാരുടെ ബീജത്തിന്റെ ​ഗുണനിലവാരം കുറയുന്നതായി മനസിലാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബീജ ചലനശേഷി ഡിഎൻഎ വിഘടനം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ പഠനത്തിൽ വിശകലനം ചെയ്തു. ഫെർട്ടിലിറ്റി പ്രശ്നങ്ങൾ ദമ്പതികൾക്ക് ഗർഭം ധരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ഗർഭം അലസലിനുള്ള സാധ്യത കൂട്ടൂകയും കുഞ്ഞിന് ഓട്ടിസം ഉണ്ടാകാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി ഡോ.ചെറിൽ പറഞ്ഞു. വന്ധ്യതയുടെ 40 ശതമാനം വരെ പുരുഷ പ്രത്യുൽപാദന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുരുഷന്മാർ പ്രായമാകുന്തോറും ബീജ ഡിഎൻഎ കൂടുതൽ വിഘടിക്കുന്നതായി ഗവേഷകർ പറയുന്നു. 30 നും 35 നും വയസിനിടയിലാണ് ശുക്ലത്തിന്റെ അളവ് ഏറ്റവും ഉയർന്ന അളവിൽ കാണുന്നതെന്ന് വിദഗ്ധർ പറയുന്നു. അതിനാൽ ദിവസവും വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പുകവലി ഉപേക്ഷിക്കുക ഇവ ശ്രദ്ധിച്ചാൽ ബീജത്തിന്റെ അളവ് കൂട്ടാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

0
വാഷിങ്ടൺ : റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ...

രണ്ട് ദിവസത്തെ ഇടിവിനൊടുവില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപ വര്‍ധിച്ച് 1,05,280...

ജിഹാദി-നർക്കോ-ടെററിസം ; അടിയന്തിര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് കത്തയച്ച് ബി.ജെ.പി. സംസ്ഥാന വക്താവ്

0
കൊച്ചി : ജിഹാദി ഭീകരവാദ ശൃംഖലകൾക്കും നർക്കോ-ടെററിസത്തിനും സംഘടിത കുറ്റകൃത്യ സംഘങ്ങൾക്കും...

കൊച്ചി വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ

0
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന...