Friday, July 4, 2025 6:21 am

ഹൃദയം ആരോഗ്യകരമായി നിലനിർത്താൻ ചെയ്യേണ്ടത്

For full experience, Download our mobile application:
Get it on Google Play

ഹൃദയാഘാതം ഇന്ന് ചെറുപ്പക്കാരിലും കണ്ട് വരുന്ന പ്രശ്നമാണ്. 35 വയസിന് താഴേയുള്ള 35 ശതമാനം ആളുകളിൽ ആദ്യ ഹൃദയാഘാതം ഉണ്ടാകുന്നതായി അടുത്തിടെ നടത്തിയ ഒരു സർവേയിൽ പറയുന്നു. സാധാരണയായി ഉദാസീനമായ ജീവിതശൈലിയും അമിത വണ്ണവുമാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. അതേസമയം അമിതമായ വ്യായാമവും ഒരു പരിധിവരെ ഹൃദയാ രോഗ്യത്തിന് അപകടകരമാകുമെന്ന് വിദഗ്ധർ പറയുന്നു.

അമിതമായ വ്യായാമം രക്തക്കുഴലുകളിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. ഇത് കഠിനമായ അവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്നു. മതിയായ പോഷകാഹാരം എടുത്ത് നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുക. ധരംശില നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ.ആനന്ദ് കുമാർ പാണ്ഡെ പറയുന്നു. പാരമ്പര്യം ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് വലിയ പങ്ക് വഹിക്കുന്നു. വരാനിരിക്കുന്ന അപകടസാധ്യതകൾ ഒഴിവാക്കാൻ എല്ലാ പാരമ്പര്യ രോഗങ്ങളും ശ്രദ്ധിക്കുകയും പതിവായി പരിശോധനകൾ നടത്തുകയും വേണമെന്നും അദ്ദേഹം പറയുന്നു.

കൊവിഡിന് ശേഷം നിരവധി ചെറുപ്പക്കാർ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിന്റെയും കൊവിഡ് കഴിഞ്ഞുള്ള സിൻഡ്രോമിന്റെയും മാറ്റങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിച്ചിട്ടുള്ളതായി ഡോ.ആനന്ദ് കുമാർ പറഞ്ഞു. ക്രമരഹിതമായ രക്തസമ്മർദ്ദം, ബ്രെയിൻ സ്ട്രോക്ക്, രക്തം കട്ടപിടിക്കുക എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവിതശെെലി രോ​ഗങ്ങളെ തടയാൻ പതിവായി വ്യായാമം ചെയ്യുക, പതിവ് പരിശോധനകൾക്ക് പോകുക, ചെറിയ ലക്ഷണങ്ങൾ പോലും അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെട്ടിടം തകർന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ്...

ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു

0
ന്യൂഡൽഹി : ശാസിച്ചതിന് യുവതിയെയും മകനെയും ഭർത്താവിന്‍റെ സഹായി കുത്തിക്കൊന്നു. രുചിക...

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...