Thursday, March 28, 2024 3:59 pm

ഒന്നാമത് ആലാ ശ്രീനാരായണ കണ്‍വന്‍ഷന്‍ 13 ശനിയാഴ്ച ; ചിത്ര അയ്യര്‍ ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയനിലെ 71-ാം നമ്പര്‍ ആലാ നെടുവരംകോട് ശാഖായുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് ആലാ ശ്രീനാരായണ കണ്‍വന്‍ഷന്‍ ആഗസ്റ്റ് 13 ന് ശനിയാഴ്ച തുടങ്ങും. ആലാ എസ്.എന്‍.ഡി.പി.യൂ.പി.സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഉദ്ഘാടനം രാവിലെ 10.00 ന് പ്രശസ്ത പിന്നണി ഗായികയും റ്റി.വി.താരവുമായ ചിത്രാ അയ്യര്‍ നിര്‍വ്വഹിക്കും. യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം മുഖ്യപ്രഭാഷണവും കണ്‍വന്‍ഷനുള്ള യൂണിയന്റെ ഗ്രാന്റ് വിതരണവും ചെയ്യും.

Lok Sabha Elections 2024 - Kerala

കോടുകുളഞ്ഞി വിശ്വധര്‍മ്മമഠം ശ്രീമദ് ശിവബോധാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയന്‍ അഡ്.കമ്മറ്റി വൈസ് ചെയര്‍മാന്‍ രാഖേഷ് പി.ആര്‍, യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആര്‍ മോഹനന്‍, എസ്.ദേവരാജന്‍, കെ.ആര്‍ മോഹനന്‍ കൊഴുവല്ലൂര്‍, ബി.ജയപ്രകാശ്, സുരേഷ് വല്ലന, അനില്‍ കണ്ണാടി എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടൂ വിഷയത്തില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കും. ശാഖാ പ്രസിഡന്റ് പി.കെ.പുരുഷോത്തമന്‍ സ്വാഗതവും ശാഖാ സെക്രട്ടറി പി.ഡി വാസുദേവന്‍ കൃതജ്ഞതയും പറയും.

വൈകിട്ട് 3.30 ന് ശ്രീനാരായണ ധര്‍മ്മവും കുടുംബഭദ്രതയും എന്ന വിഷയത്തില്‍ സുരേഷ് പരമേശ്വരനും ആഗസ്റ്റ് 14 ഞായറാഴ്ച രാവിലെ 10.00 ന് ഗുരുവിന്റെ ഈശ്വരീയ സങ്കല്‍പം എന്ന വിഷയത്തില്‍ എസ്.എന്‍.ഡി.പി.യോഗം കൗണ്‍സിലര്‍ പ്രൊഫ.ഷീബ ടീച്ചര്‍ പ്രഭാഷണം നടത്തും. ചടങ്ങില്‍ ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്.ഉണ്ണികൃഷ്ണന്‍ മുഖ്യ അതിഥിയായിരിക്കും. വൈകിട്ട് 3.30 ന് ഗുരുവിന്റെ വിദ്യാഭ്യാസ ദര്‍ശനം എന്ന വിഷയത്തില്‍ ബിജു പുളിക്കലേടത്തും ആഗസ്റ്റ് 15 ന് തിങ്കളാഴ്ച രാവിലെ 10.00 ന് മൃതസഞ്ജീവനിയായ ഗുരുദേവകൃതികള്‍ എന്ന വിഷയത്തില്‍ ആശാ പ്രദീപും ഉച്ചയ്ക്ക് 2.30 ന് മനഃശക്തിയിലൂടെ ജീവിത വിജയം എന്ന വിഷയത്തില്‍ കൊച്ചി മൈന്‍ഡ് വിഷന്‍ ഡയറക്ടര്‍ ഡോ.മുരളീ മോഹനും പ്രഭാഷണം നടത്തും.

ശനിയാഴ്ച രാവിലെ 6.00 മണിക്ക് ഗുരുക്ഷേത്രത്തില്‍ അഷ്ടദ്രവ്യമഹാഗണപതിഹോമവും ഗുരുപൂജയും ഗുരുപുഷ്പാഞ്ജലിയും ആഗസ്റ്റ് 14 ന് ഞായറാഴ്ച രാവിലെ 8.00 ന് മൃത്യുഞ്ജയഹോമവും ആഗസ്റ്റ് 15 ന് തിങ്കളാഴ്ച രാവിലെ 8.00 ന് വിശ്വശാന്തിഹവനവും വൈദികയോഗം ചെങ്ങന്നൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ നടക്കും. എല്ലാ ദിവസവും രാവിലെയും വൈകിട്ടും അന്നദാനവും ക്രമീകരിച്ചിട്ടുണ്ടെന്ന് ശാഖാ പ്രസിഡന്റ് പി.കെ പുരുഷോത്തമനും വൈസ് പ്രസിഡന്റ് രാജനും സെക്രട്ടറി പി.ഡി വാസുദേവനും അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവകാല റെക്കോർഡിൽ. 104.63 ദശലക്ഷം...

താജ് മഹലിനെ ശിവക്ഷേത്രമാക്കി പ്രഖ്യാപിക്കണമെന്നും പേര് മാറ്റണമെന്നും ഹർജി

0
നൃൂഡൽ​ഹി : താജ് മഹലിനെ ശിവക്ഷേത്രമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനാ നേതാവ്...

സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് കത്തുന്ന വേനൽചൂടിൽ ആശ്വാസമായി ചില ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന്...

മോദി സര്‍ക്കാര്‍ രാജ്യത്ത് ജനാധിപത്യം ഇല്ലാതാക്കി : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കേന്ദ്രത്തില്‍ ഭരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനാധിപത്യ...