കള്ളനോട്ടു കേസ് ; ‘എലിക്കെണി’ പദ്ധതിയിലെ ക്രമക്കേടു മറയ്ക്കാൻ ഉദ്യോഗസ്ഥനെ ജിഷ ഹണിട്രാപ്പിൽപ്പെടുത്തി‌യെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കള്ളനോട്ടു കേസിൽ പ്രതിയായ കൃഷി ഓഫിസർ ജിഷമോൾ കൃഷിവകുപ്പ് ആഭ്യന്തര വിജിലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനെതിരെ ഹണിട്രാപ് പ്രയോഗിച്ചത് എലിക്കെണി പദ്ധതിയിലെ ക്രമക്കേടു മറയ്ക്കാൻ. ജിഷ ഏതാനും വർഷം മുൻപ് മാരാരിക്കുളം തെക്ക് കൃഷിഭവനിൽ ജോലി ചെയ്യുമ്പോഴാണിത്. അവിടെ കേരഗ്രാമം പദ്ധതിയിലും ക്രമക്കേടു കണ്ടെത്തിയിരുന്നതായി അറിയുന്നു.കർഷകർക്ക് 50% സബ്സിഡിയിൽ എലിക്കെണി നൽകുന്ന പദ്ധതിയിൽ 360 എലിക്കെണി നൽകേണ്ടിയിരുന്നു. എന്നാൽ, 54 പേർക്കേ നൽകിയുള്ളൂ എന്നും കുറച്ചെണ്ണം കൃഷിഭവനിലുണ്ടെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.

കണക്കു പരിശോധിച്ചപ്പോൾ ആകെ 116 എണ്ണത്തിന്റെ കണക്കേ ഉണ്ടായിരുന്നുള്ളൂ. കൃഷി ഓഫിസർ 88,000 രൂപ തിരിച്ചടയ്ക്കണമെന്ന് ഓഡിറ്റ് വിഭാഗം നിർദേശിക്കുകയും ചെയ്തു. ഇതെപ്പറ്റി അന്വേഷിക്കാനെത്തിയ കൃഷിവകുപ്പ് ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥനെയാണ് ജിഷ ഹണിട്രാപ്പിൽ പെടുത്തിയത്. പിന്നാലെ ഉദ്യോഗസ്ഥനെതിരെ ജിഷ വ്യാജപരാതി നൽകിയെന്നും അറിയുന്നു.കൃഷി ഓഫിസർ ഉൾപ്പെടെ പ്രതിയായ കള്ളനോട്ടുകേസിൽ എ.അജീഷ് കുമാർ, ഗോകുൽരാജ്, എസ്.ഷാനിൽ, ജി.ശ്രീകുമാർ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങും. ഇവർ വാഹനം തട്ടിയെടുത്തു യാത്രക്കാരെ മർദിച്ച കേസിൽ പാലക്കാട്ടു പിടിയിലായി ജയിലിലാണ്. പാലക്കാട്ടെ കേസിൽ പിടിയിലായതോടെയാണ് കള്ളനോട്ടുകേസിൽ ഇവർക്കു ബന്ധമുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...