റോഡില്ല ; യുവാവിന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത് വള്ളത്തിൽ

For full experience, Download our mobile application:
Get it on Google Play

കുട്ടനാട്: അലപ്പുഴയില്‍ പൊതുശ്മശാനത്തിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ സാധാരണക്കാരായ നാട്ടുകാര്‍ ബുദ്ധിമുട്ടില്‍. കഴിഞ്ഞ ദിവസം വാഹന അപകടത്തില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം വള്ളത്തില്‍ എത്തിച്ചാണ് ശ്മശാനത്തില്‍ സംസ്‌കരിച്ചത്. ദേശീയ പാതയില്‍ പുറക്കാട് ജംഗ്ഷന് സമീപം ലോറിയുടെ പിന്നില്‍ ഇരുചക്ര വാഹനമിടിച്ച് മരിച്ച എടത്വാ പഞ്ചായത്ത് 11-ാം വാര്‍ഡ് വേണാട് വീട്ടില്‍ പി. വി. സന്തോഷ്, ഓമന ദമ്പതികളുടെ മകന്‍ അഭിജിത്തിന്റെ(23) മൃതദേഹമാണ് വള്ളത്തില്‍ ശ്മശാനത്തില്‍ എത്തിച്ച് സംസ്‌കരിക്കേണ്ട അവസ്ഥ നേരിട്ടത്.

3000 ലേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാടത്തെ ശ്മശാനത്തിലേക്ക് എത്താന്‍ പക്ഷേ റോഡ് സൗകര്യമില്ല. കഴിഞ്ഞ മാസം ഈ റോഡിലെ കലുങ്ക് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെങ്കിലും 700 മീറ്ററോളം നീളത്തില്‍ റോഡ് നിര്‍മ്മിച്ചാല്‍ മാത്രമേ ശ്മശാനങ്ങളില്‍ എത്താന്‍ കഴിയൂ. പ്രദേശവാസികളള്‍ മന്ത്രി, എം പി, എംഎല്‍എ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നാണ് ആരോപണം. വേനല്‍ കാലങ്ങളില്‍ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശത്ത് വര്‍ഷകാലം എത്തിയാല്‍ കനത്ത ദുരിതമാണ് നേരിടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...