ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

For full experience, Download our mobile application:
Get it on Google Play

ബാങ്കോക്ക്: ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ നിന്നുള്ള സന്ദ‍ർ‌ശകർക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാൻ തായ്‍ലൻഡ് മന്ത്രിസഭാ യോ​ഗത്തിൻ്റെ തീരുമാനം. ഇന്ത്യൻ വിനോദസഞ്ചാരികളുടെ യാത്രാ രീതികൾക്ക് അനുസൃതമായി 30 ദിവസത്തെ വിസരഹിത പ്രവേശനം മന്ത്രിസഭാ യോ​ഗം അംഗീകരിച്ചതായി ടൂറിസം മന്ത്രി സുരസാക് പഞ്ചരോയൻവൊരാകുൽ അറിയിച്ചു. ഭാവിയിൽ ഈ നടപടി കാരണം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, സർക്കാരിന് തീരുമാനം പുനഃപരിശോധിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ ഇന്ത്യക്കാർക്ക് 60 ദിവസം വിസയില്ലാതെ തായ്‍ലൻഡിൽ തുടരാൻ അനുമതി ഉണ്ടായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മെയ് മാസമാണ് ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളുടെ 60 ദിവസത്തെ വിസരഹിത പ്രവേശനം നിർത്തലാക്കാൻ തായ്‍ലൻഡ് മന്ത്രിസഭ നീക്കം നടത്തിയിരുന്നത്.

ഇതേ തുട‍ർന്ന് ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ആണ് ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പൂർണമായും നിർത്തലാക്കാതെ, 60 ദിവസത്തിൽനിന്ന് 30 ​ദിവസമായി പരിമിതപ്പെടുത്താൻ സ‍ർക്കാർ തീരുമാനിച്ചത്. തായ്‍ലൻഡിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ചൈന, മലേഷ്യ എന്നീ രാജ്യക്കാർ കഴിഞ്ഞാൽ ഇന്ത്യക്കാരാണ് മുന്നിൽ. നിലവിൽ ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവ‍ർക്ക് 60 ദിവസം വിസയില്ലാതെ രാജ്യത്ത് തുടരാൻ അനുമതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...