നജ്‌ലയ്‌ക്ക് നേരിടേണ്ടി വന്നത് ഭർത്താവായ പോലീസ് ഉദ്യോഗസ്ഥനിൽനിന്ന് ക്രൂരപീഡനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും പോലീസ് ഉദ്യോഗസ്ഥനുമായ റെനീസിനെതിരെ റിമാന്‍ഡ് റിപ്പോര്‍ട്ട്. റെനീസിന്റെ പീഡനമാണ് നജ്‌ലയുടേയും കുഞ്ഞുങ്ങളുടേയും മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ റെനീസ് നിരന്തരമായി പീഡിപ്പിച്ചിരുന്നു. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കുമാണ് റെനീസിന് നജ്‌ലയുടെ വീട്ടുകാര്‍ സ്ത്രീധനമായി കൊടുത്തത്. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ റെനീസ് മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.

പലപ്പോഴും വീട്ടിലേക്കും തിരിച്ചയച്ചു. ഇതോടെ നജ്‌ലയുടെ വീട്ടുകാര്‍ 20 ലക്ഷം രൂപ കൂടി റെനീസിന് നല്‍കി. നജ്‌ലയെ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. റെനീസ് പുറത്ത് പോകുമ്ബോഴെല്ലാം നജ്‌ലയെ മുറിയില്‍ പൂട്ടിയിട്ടിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പുറം ലോകവുമായി ബന്ധപ്പെടാന്‍ നജ്‌ലയെ റെനീസ് അനുവദിച്ചില്ല. പല സ്ത്രീകളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ബന്ധുവായ ഒരു സ്ത്രീയെ കല്യാണം കഴിക്കാന്‍ ഇയാള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പേരില്‍ നജ്‌ലയില്‍ റെനീസ് സമ്മര്‍ദ്ദം ചെലുത്തി. കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് റെനീസില്‍ നിന്നും നജ്‌ലയ്‌ക്ക് അനുഭവിക്കേണ്ടി വന്നതെന്നും, ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...