പി.ടി തോമസിന്റെ മരണം ; സൗഭാഗ്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് സിപിഎമ്മിന്റെ അധമ മനസിന്റെ പ്രതിഫലനം കെപിസിസി :കെപിസിസി

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പി.ടി തോമസിന്റെ മരണത്തെ സൗഭാഗ്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് സിപിഎമ്മിന്റെ അധമ മനസിന്റെ പ്രതിഫലനമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു രാധാകൃഷ്ണന്‍. ഇത്രയും ക്രൂരവും നിന്ദ്യവുമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രിക്കേ കഴിയൂ. ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനം കൊണ്ട് അത് അദ്ദേഹം തെളിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നടത്തിയ ‘സൗഭാഗ്യ’ പ്രയോഗം വെറുമൊരു നാക്കുപിഴയല്ല. പി.ടി തോമസിന്റെ ജനസ്വീകാര്യതയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്. ജനകീയനായത് കൊണ്ടാണ് തൃക്കാക്കരയിലെ പ്രബുദ്ധരായ മതേതര ജനാധിപത്യവിശ്വാസികള്‍ പി.ടി തോമസിനെ തങ്ങളുടെ പ്രതിനിധിയായി തുടര്‍ച്ചയായി തെരഞ്ഞെടുത്തതും നിയമസഭയിലേക്ക് അയച്ചതും.

തൃക്കാക്കരയില്‍ പി.ടി തോമസിന് ലഭിച്ച ജനസമ്മതി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനും ലഭിക്കുന്നു. ഈ തിരിച്ചറിവ് മുഖ്യമന്ത്രിയെ വല്ലാതെ വിറളിപിടിപ്പിക്കുന്നു. പരാജയഭീതിയില്‍ നിന്നുള്ള ജല്‍പ്പനങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. പി.ടി ജീവിച്ചിരുന്ന വേളയില്‍ പലവട്ടം അദ്ദേഹത്തെ അപകീര്‍ത്തിപെടുത്താനും അധിക്ഷേപിക്കാനും സിപിഎം ശ്രമിച്ചു. മരണശേഷവും പി.ടി തോമസ് എന്ന നാമം സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നു. ഒരാളുടെ മരണത്തെ പോലും സൗഭാഗ്യമായി കാണാനുള്ള വികൃതമായ മനോനിലയാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഉള്ളത്. കേരള ജനതയ്ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം പിണറായി വിജയന് വീണ്ടും അവസരം നല്‍കിയതാണ്. അതിലുള്ള അവരുടെ പ്രതിഷേധം രേഖപ്പെടുത്താനുള്ള വേദിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...