ട്രോളിങ് നിരോധനം ; മത്തി വില 80 രൂപയിൽനിന്ന് 200 രൂപയിലേക്ക് കുതിച്ചു ; ചിക്കൻ വിലയും കൂടി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ട്രോളിങ് നിരോധനം തുടങ്ങിയതോടെ മീൻവിലയിൽ കുതിച്ചുചാട്ടം. മീനിന്റെ ലഭ്യത കുറഞ്ഞു. അപ്രതീക്ഷിതമായി കാലാവസ്ഥ മാറുന്നതിനാൽ പലതീരങ്ങളിലും മത്സ്യത്തൊഴിലാളികൾക്കു കടലിലിറങ്ങാനാകുന്നില്ല. ചെത്തി, അർത്തുങ്കൽ, ചേന്നവേലി, തൈക്കൽ തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥിതി രൂക്ഷമാണ്. വള്ളങ്ങളിലും പൊന്തുവള്ളത്തിലുമാണ് ഇപ്പോൾ മത്സ്യബന്ധനം.‌മുൻകാലങ്ങളിൽ 100 കൊട്ട മത്സ്യം ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 40 കൊട്ട മത്സ്യം പോലും ലഭിക്കുന്നില്ലെന്നാണു മത്സ്യത്തൊഴിലാളികൾ പറയുന്നത്. ട്രോളിങ് നിരോധനത്തിനു മുൻപ് കിലോയ്ക്ക് മത്തിക്ക് 80 മുതൽ 100 രൂപ വരെയാണു വിലയെങ്കിൽ ഇപ്പോൾ 160 മുതൽ 200 രൂപ വരെയെത്തി.

ട്രോളിങ് നിരോധനം വന്നതോടെ കായൽ മത്സ്യങ്ങൾക്കു ഡിമാൻഡ് കൂടിയെങ്കിലും വില കൂടിയിട്ടില്ല. കാളാഞ്ചി (600 മുതൽ 700 വരെ), കരിമീൻ (500 – 550), കണമ്പ് (600), ചെമ്പല്ലി (600), ചെമ്മീൻ (400 – 450) എന്നിങ്ങനെയാണു തണ്ണീർമുക്കത്തെ ഇന്നലത്തെ വില. ആലപ്പുഴയിൽ മത്സ്യലഭ്യത കുറഞ്ഞതോടെ മറ്റു ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും മീനെത്തിത്തുടങ്ങി. ഭക്ഷ്യയോഗ്യമല്ലാത്ത മീൻ എത്തുന്നുണ്ടോയെന്നു ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. അതേസമയം ട്രോളിങ് നിരോധനത്തിനു മുൻപുതന്നെ കോഴിയിറച്ചിയുടെ വില ഉയർന്നു നിൽക്കുകയായിരുന്നു. 140–165 രൂപയ്ക്കാണു ജില്ലയിൽ കോഴിയിറച്ചി വിൽക്കുന്നതെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞ മാസം 120 രൂപയായിരുന്നു ചിക്കൻ വില.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ് ; കീർത്തനയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

0
പേരാമ്പ്ര: പേരാമ്പ്ര കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി...

രോഗികൾ ഇനി നിലത്തുകിടക്കേണ്ട ; മെഡിക്കൽ കോളേജിൽ ഉപയോഗിക്കാതെ കിടക്കുന്ന മുറികൾ സജ്ജമാക്കുന്നു

0
കോഴിക്കോട് : മെഡിക്കൽകോളേജ് ആശുപത്രിയിൽ ജനറൽമെഡിസിനിലും അത്യാഹിത വിഭാഗത്തിലുമായി നിലത്തുകിടക്കുന്ന രോഗികളെ...

കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ് ; മൂന്നുപ്രതികൾക്കും ജീവപര്യന്തം

0
മഞ്ചേരി : മഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽജലീലിനെ (കുഞ്ഞാക്ക-57) കരിങ്കല്ലുകൊണ്ട്...

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം...

0
റാന്നി: പമ്പയിൽ നിന്ന് മണൽ വാരുമെന്ന സർക്കാർ പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക...