എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ ഇ ഡി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് വൈദ്യുതി എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയുടെ ഔദ്യോഗിക വസതിയില്‍ ഇ ഡി റെയ്ഡ്. കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. ചെന്നൈ, കോയമ്പത്തൂര്‍, കരൂര്‍ എന്നിവിടങ്ങളിലായി നാല്‍പ്പതിലധികം സ്ഥലങ്ങളില്‍ പുലര്‍ച്ചെ 6.30 മുതലായിരുന്നു പരിശോധന. 2011-15 കാലഘട്ടത്തില്‍ അന്തരിച്ച ജെ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയമനം നല്‍കുന്നതിന് വിവിധ വ്യക്തികളില്‍ നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതായി പരാതികള്‍ ഉണ്ടായിരുന്നു.

സര്‍ക്കാര്‍ മദ്യവിതരണ ശാലകളായ ടാസ്മാക് ഔട്ട്‌ലെറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബാര്‍ അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെയും ബിജെപിയും ഗവര്‍ണര്‍ ആര്‍.എന്‍.രവിക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസവും വൈദ്യുതി എക്‌സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...