വിനോദയാത്ര പോയി , ഹാപ്പി ഡ്രിങ്ക് നൽകി വലയിലാക്കി ; ലഹരിസംഘത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവിനെ നാട്ടിലെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

തിരൂർ: വിനോദയാത്ര പോയി കംബോഡിയയിൽ ലഹരിസംഘത്തിന്റെ പിടിയിൽപെട്ട് അബോധാവസ്ഥയിലായ യുവാവിനെ നാട്ടിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂർ സ്വദേശിയായ 24കാരനാണു 2 മാസം മുൻപു കംബോഡിയയിൽ എത്തിയപ്പോൾ ലഹരിസംഘത്തിന്റെ പിടിയിലായത്. വീസ കാലാവധി തീർന്നതോടെ നാട്ടിലേക്കു തിരിച്ചുവരാൻ ഭയന്നു കംബോഡിയയിൽ തന്നെ തുടർന്ന യുവാവിനെ വീട്ടുകാർ ഇടപെട്ടാണു കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്. കംബോഡിയയിൽ എത്തിയ ഇയാൾ ബൈക്ക് വാടകയ്ക്കെടുത്തു വിയറ്റ്നാം അതിർത്തിയിൽ എത്തിയിരുന്നു.

അവിടെ വച്ചു പരിചയപ്പെട്ട ചിലർ ഹാപ്പി ഡ്രിങ്ക് എന്ന പേരിൽ പാനീയം നൽകിയതോടെ അബോധാവസ്ഥയിലാകുകയായിരുന്നു. പിന്നീടു സംഘം പണവും പാസ്പോർട്ടും കൈക്കലാക്കി ദിവസങ്ങളോളം ഒരു കേന്ദ്രത്തിൽ താമസിപ്പിച്ചു. ഇതിനിടെ കംബോഡിയയിലെ ഒരുമാസത്തെ ടൂറിസ്റ്റ് വീസ കാലാവധി തീർന്നു. പിന്നീടു സംഘത്തിൽനിന്നു രക്ഷപ്പെട്ട യുവാവ് സാമൂഹ്യമാധ്യമം വഴി വീട്ടുകാരുമായി ബന്ധപ്പെട്ടു.വീട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കംബോഡിയയുമായി ബന്ധമുള്ള ചിലർ ഇടപെട്ട് യുവാവിനെ നാട്ടിലെത്തിക്കുകയായിരുന്നു. ഒട്ടേറെപ്പേർ ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ലഹരിസംഘത്തിന്റെ പിടിയിൽപെട്ടു കഴിയുന്നതായി രക്ഷപ്പെട്ട യുവാവ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...