ഐസക്കിനെയും ജി. സുധാകരനെയും മല്‍സരിപ്പിക്കണമെന്ന ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആവശ്യം സി.പി.എം തളളി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തോമസ് ഐസക്കിനെയും ജി. സുധാകരനെയും മല്‍സരിപ്പിക്കണമെന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആവശ്യവും തളളി. ഒരു ജില്ലയ്ക്കായി ഇളവില്ലെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ ജി.സുധാകരന് പകരം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ദേശിച്ചതിനെതിരെ പരസ്യ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

വലിയ ചുടുകാട്ടിലെ ‘പുന്നപ്ര – വയലാര്‍ രക്തസാക്ഷി സ്മാരകത്തിന്റെ മതിലിലാണ് മന്ത്രി ജി.സുധാകരന് അനുകൂലമായി പോസ്റ്ററുകള്‍ പതിപ്പിച്ചത്. പാര്‍ട്ടിക്ക് തുടര്‍ ഭരണം വേണ്ടേ, ജി.യെ മാറ്റിയാല്‍ മണ്ഡലം തോല്‍ക്കും, ‘ജിയ്ക്ക് പകരക്കാരന്‍ എസ്ഡിപിഐക്കാരന്‍ സലാമോ’ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍. ഇതിനുപിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പിന്നീട് ചില പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ നീക്കി.

പ്രതികളില്‍ സമ്മര്‍ദം ചെലുത്തി മൊഴികള്‍ സൃഷ്ടിക്കുന്നത് തുറന്നുകാട്ടുമെന്നും എ.വിജയരാഘവന്‍ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്ന് എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...