കുറ്റം തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല , സിമി കേസില്‍ 127 പേരെയും വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : സ്റ്റുഡന്‍റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ്  ഓഫ് ഇന്ത്യയുമായി ബന്ധമാരോപിച്ച്‌ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത 127 പേരെ വിചാരണ കോടതി വെറുതെവിട്ടു. 2001ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എ.എന്‍ ധവയുടെ വിധി.

കുറ്റം തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്നും കുറ്റാരോപിതര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. യു.എ.പി.എ ചുമത്തുന്നതിന് കേന്ദ്രാനുമതി വേണമെന്ന പ്രാഥമിക നടപടി പോലും പോലീസ് പൂര്‍ത്തികരിച്ചില്ലെന്നും കോടതി പറഞ്ഞു.

ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമായ അഭ്യസ്തവിദ്യരടങ്ങുന്നതായിരുന്നു കുറ്റാരോപിതര്‍. സൂറത്ത് രാജശ്രീ ഹാളില്‍ 2001 ഡിസംബര്‍ 27ന് മൈനോറിറ്റീസ് എഡ്യുക്കേഷണല്‍ ബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗം സിമിയുടെ രഹസ്യ യോഗമാണെന്നായിരുന്നു കേസ്.

20 വര്‍ഷത്തിന് ശേഷം ഞങ്ങളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഈ വര്‍ഷങ്ങള്‍ മുഴുവന്‍ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദുരിതത്തിലാക്കിയവരെക്കുറിച്ചാണ് ഞങ്ങള്‍ ചോദിക്കുന്നത്’- സിമിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന സിയാവുദ്ദീന്‍ സിദ്ദീഖി ചോദിച്ചു. ‘ഒരു വര്‍ഷത്തോളം ഞങ്ങള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും എല്ലാ മാസവും കോടതിയിലെത്തേണ്ടി വന്നു. ഞങ്ങള്‍ക്ക് ജോലി നഷ്ടമായി, ബിസിനസ് തകര്‍ന്നു. അറസ്റ്റിലായവരില്‍ പലരും ഉന്നത യോഗ്യതകള്‍ ഉള്ളവരാണ്. ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമോയെന്നാണ് ചോദിക്കാനുള്ളത്’ -അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...