സ്‌കൂട്ടറില്‍ മദ്യക്കടത്ത് ; 24 കുപ്പി മദ്യവുമായി റിട്ട എസ്.ഐയും സഹായിയും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : സ്‌കൂട്ടറില്‍ മദ്യം കടത്തിയ റിട്ട. എസ്.ഐയും സഹായിയും അറസ്റ്റില്‍. ചുഴലി സ്വദേശിയായ റിട്ട. എസ്.ഐ ഉണ്ണികൃഷ്ണന്‍( ഉണ്ണിപ്പൊലീസ്), ചുഴലി മൊട്ടക്കേപ്പീടിക താമസം മുണ്ടയില്‍ വീട്ടില്‍ നാരായണന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ അഷറഫ് എംവി യുടെ നേതൃത്വത്തില്‍ കുറുമാത്തൂര്‍ ബാവുപ്പറമ്പ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 24 കുപ്പി വിദേശ നിര്‍മിത മദ്യവുമായി ഇവര്‍ പിടിയിലായത്.  കെ.എല്‍. 59 സി 9859 നമ്പര്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു വരുമ്പോഴാണ് പിടിയിലായത്.  അബ്കാരി നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷൈജു.കെ.വി , വിനീത്.പി.ആര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...