മദ്യമൊഴുകുന്ന അരുവി : ഓടയില്‍ നിന്നെത്തുന്ന വെള്ളത്തിൽ ആൽക്കഹോൾ സാന്നിധ്യം

For full experience, Download our mobile application:
Get it on Google Play

ഹവായി : പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപില്‍ മദ്യമൊഴുകുന്ന അരുവി കണ്ടെത്തി. ഓടയില്‍ നിന്നെത്തുന്ന വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയതിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഹവായിലെ ഒവാഹു ദ്വീപില്‍ ഹൈക്കിങ് നടത്തിയ ആളാണ് അരുവിയില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. 1.2 ശതമാനം ആല്‍ക്കഹോള്‍ ആണ്‌ നദിയില്‍ കണ്ടെത്തിയിരിക്കുന്നത്. കുറഞ്ഞ ആല്‍ക്കഹോള്‍ കണ്ടന്റുള്ള ബിയറുകളില്‍ അടങ്ങുന്ന അത്രയും ആല്‍ക്കഹോള്‍ അരുവിയിലെ ജലത്തില്‍ ഉളളതായി ആരോഗ്യ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

ഇതുവഴി പോകുന്നതിനിടെ വെള്ളത്തിന് വിചിത്രമായൊരു ഗന്ധം അനുഭവപ്പെട്ടതാണ് ഹൈക്കിങ് നടത്തിയ വ്യക്തിക്ക് സംശയം ജനിപ്പിച്ചത്. ഉടന്‍ തന്നെ അദ്ദേഹം പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ ബന്ധപ്പെടുകയും അവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അരുവിയില്‍ ആല്‍ക്കഹോള്‍ സാന്നിധ്യമുണ്ടാവാനുള്ള കാരണം വ്യക്തമായത്.

ഓടയിലൂടെ ഒഴുകിയെത്തിയ ആല്‍ക്കഹോളാണ് അരുവിയിലെ ജലത്തെ മലിനമാക്കിയത്. ഹവായിയിലെ ലഹരി പാനീയ വിതരണക്കാരായ പാരഡൈസ് ബീവറേജസിന് ഈ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. അവര്‍ക്ക് ഈ പ്രദേശത്ത് ഒരു സംഭരണ ശാലയുണ്ട്. എന്നാല്‍, ഈ ചോര്‍ച്ചയെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് പാരഡൈസ് ബീവറേജസ് പറയുന്നത്. എങ്കിലും അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ പറഞ്ഞു. എവിടെ നിന്നാണ് ആല്‍ക്കഹോള്‍ ചോര്‍ന്നുവരുന്നതെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ ; തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി

0
മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ...

മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ സിപിഎം ; വിശദീകരണ പൊതുയോഗം ഇന്ന് കോഴിക്കോട്

0
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ...

ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും ; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ

0
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...