Friday, March 29, 2024 3:01 pm

ഹാലോ വൈഫൈ എത്തുന്നു ; ഒരു കിലോമീറ്റർ ദൂരം വരെ കവറേജ് ലഭിക്കും

For full experience, Download our mobile application:
Get it on Google Play

ഏറ്റവും പുതിയ വൈഫൈ ടെക്നോളജി ആയ ഹാലോ വൈഫൈ ഉടൻ വിപണിയിലെത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം വൈഫൈ ഹാലോ എന്ന് വിളിക്കപ്പെടുന്ന നെക്സ്റ്റ് ജനറേഷൻ വൈ-ഫൈയ്ക്ക് വൈ-ഫൈ അലയൻസിൽ നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ചു കഴിഞ്ഞു. പുതിയ WiFiയ്ക്ക് 1 കിലോമീറ്റർ വരെ ദീർഘദൂര കണക്ഷനുകൾ നൽകാൻ കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

Lok Sabha Elections 2024 - Kerala

കൂടാതെ ഹാലോ വൈഫൈയുടെ മറ്റൊരു സവിശേഷത വളരെ കുറച്ച് വൈദ്യുതി ഉപയോഗിക്കുന്നുള്ളൂ എന്നതാണ്. വ്യാവസായിക കേന്ദ്രങ്ങൾ, കാർഷിക കേന്ദ്രങ്ങൾ, സ്മാർട്ട് ബിൽഡിംഗ്, സ്മാർട്ട് സിറ്റി എന്നിവിടങ്ങളിൽ ഹാലോ വൈഫൈ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. വൈഫൈ ഹാലോ പ്രവർത്തിക്കുന്നത് സബ്- 1 GHz സ്പെക്‌ട്രത്തിലാണ്. നിലവിൽ നമ്മൾ ഉപയോഗിക്കുന്ന വൈഫൈ 2.4 GHz മുതൽ 5 GHz വരെയുള്ള റേഡിയോ ഫ്രീക്വൻസികൾക്കിടയിൽ ഉള്ളവയാണ്.

സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന അളവിലുള്ള ഡാറ്റ കൈമാറ്റം ചെയ്യാൻ പുതിയ ടെക്നോളജി അനുവദിക്കും. വൈ-ഫൈ ഹാലോ ദൈർഘ്യമേറിയ തരംഗദൈർഘ്യ പരിധി അനുവദിക്കുന്നു. ഇത് ഇപ്പോഴുള്ള വൈഫൈയേക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കാൻ സിഗ്നലുകളെ സഹായിക്കും. ഒരേ സമയം 8000 ഉപകരണങ്ങൾ വരെ കണക്ട് ചെയ്യാൻ സാധിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം പുരോഹിതർക്ക് സാക്ഷ്യപ്പെടുത്താം’ ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷിക്കുന്നവരുടെ മതം സാക്ഷ്യപെടുത്തുന്ന...

സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു ; ഒരു വർഷത്തിനിടെ റദ്ദാക്കിയത് 3,339 സിംകാർഡുകൾ

0
തിരുവനന്തപുരം : നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. വിവിധ...

ഓൺലൈൻ‌ ട്രേഡിം​ഗ് ; നഷ്ടപ്പെട്ട പണം കിട്ടാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി – മോചിപ്പിച്ച് പോലീസ്

0
മലപ്പുറം: ഓൺലൈൻ ട്രേഡിങ്ങിൽ നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാൻ ഇടപാടുകാർ ബന്ദിയാക്കിയ...

ആന്ത്രാക്സ് രോഗ ഭീതിയിൽ തായ്‍ലന്‍റ്

0
ബാങ്കോക്: ആന്ത്രാക്സ് രോഗ ഭീതിയിൽ തായ്‍ലന്‍റ്. അയൽ രാജ്യമായ ലാവോസിൽ രോഗം...