കേന്ദ്രസർക്കാർ കേരളത്തോട് വിവേചനത്തോടെയാണ് പെരുമാറുന്നത് ; അലക്സ് കോഴിമല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്രസർക്കാർ കേരളത്തോട് വിവേചനത്തോടെ ആണ് പെരുമാറുന്നതെന്ന് കേരള കോൺഗ്രസ് (എം)സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അലക്സ് കോഴിമല. വന്യമൃഗ ഉപദ്രവത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു പത്തനംതിട്ട ജില്ലയിലെ കർഷക യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കർഷകർ നിലനിൽപ്പിനായി വന്യമൃഗങ്ങളോടു പൊരുതുകയാണ്. കേന്ദ്രസർക്കാർ കർഷകരെ സംരക്ഷിക്കുന്നതിൽ രാഷ്ട്രീയം കളിക്കുകയാണ്. കർണാടകയിലും തമിഴ്നാട്ടിലും വന്യമൃഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിന് ഇളവ് നൽകിയിട്ടും കേരളത്തിന് അത് നൽകിയിട്ടില്ല. ഈ ഇരട്ടത്താപ്പിനെതിരെ ശക്തമായ പോരാട്ടം കേരളാ കോൺഗ്രസ്(എം) നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കർഷക യൂണിയൻ(എം) ജില്ലാ പ്രസിഡന്റ ജോൺ വി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൻഎം രാജു മുഖ്യപ്രഭാഷണം നടത്തി. ചെറിയാൻ പോളച്ചിറക്കൽ, എലിസബേത്ത് മാമൻ മത്തായി, ജോർജ് എബ്രഹാം, സജി അലക്സ്,ആലിച്ചൻ ആറൊന്നിൽ,എബ്രഹാം വാഴയിൽ, കുര്യൻ മടക്കൽ, സജു മിഖായേൽ, ബിജോയ്തോമസ്, മഞ്ജു നു എം രാജൻ, ഷെറി തോമസ്, റഷീദ് മൂളംതറ, മാത്യൂമരോട്ടിമൂട്ടിൽ, ജോർളി മാത്യു, പ്രമോദ് കൂട ഭാഗം, ബാബു വടശ്ശേരിയിൽ, സോമശേഖരൻ നായർ, മാത്യു സി ജോർജ്, തോമസ് മോഡി മാത്യു നൈനാൻ, റിന്റോ തോപ്പിൽ, ബോബി കാക്ക നാം പള്ളിയിൽ, റോയി മാമൻ, ആരോൺ കാവട പടിക്കൽ, തുടങ്ങിയവർ സംസാരിച്ചു. ബസ് സ്റ്റാൻഡിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായി പോസ്റ്റോഫീസ് പഠിക്കൽ വന്ന് ധർണ നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച്...

സമൂഹമാധ്യമത്തിൽ പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി ; മേക്കപ്പ് ആർടിസ്റ്റ് ജാൻമണി ദാസ് അറസ്റ്റിൽ

0
കോഴിക്കോട് : സിജെപി പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമത്തിലൂടെ...

ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: ധാതുഖനന ഭേദഗതി നിയമത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....