ഗവർണർ കൊടുത്ത ലിസ്റ്റിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട് : എംഎം ഹസ്സൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർവ്വകലാശാല സെനറ്റ് നിയമനത്തിൽ ഗവർണറെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. ഗവർണർ കൊടുത്ത ലിസ്റ്റിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എം.എം ഹസൻ പറഞ്ഞു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൊടുക്കുന്ന ലിസ്റ്റിൽ മാർക്‌സിസ്റ്റുകാർ മാത്രമേയുള്ളൂ. ഗവർണർക്ക് ഗവർണറുടെ വിവേചന അധികാരം ഉപയോഗിക്കാം. നമുക്ക് അതിനോട് യോജിക്കാം വിയോജിക്കാം. ഗവർണറുടെ അധികാരമാണത്. അത്തരമൊരു നിയമനമായിരുന്നു വൈസ് ചാൻസലറുടെ കാര്യത്തിലും ഗവർണർ നടത്തേണ്ടിയിരുന്നത് – എം.എം ഹസൻ പറഞ്ഞു.

ഗവർണർ എല്ലാവരെയും നോമിനേറ്റ് ചെയ്യുന്നുവെന്നും സിപിഐഎം മാർക്‌സിസ്റ്റുകാരെ മാത്രമേ നോമിനേറ്റ് ചെയ്യുന്നുള്ളൂവെന്നും എം.എം ഹസൻ കുറ്റപ്പെടുത്തി. രണ്ടു പക്ഷവും പിടിക്കാൻ ഇല്ലെന്നും അവസാനം എം എം ഹസൻ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാല സെനറ്റിൽ 18 പേരാണുള്ളത്. ഇതിൽ ഒൻപത് പേർ ബിജെപി പ്രതിനിധികളാണ്. സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് സെനറ്റിൽ ബിജെപി പ്രാതിനിധ്യം ഉണ്ടാകുന്നത്. സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് ബിജെപി അംഗത്തെ കൊണ്ടുവരാനാണ് ഒൻപത് ബിജെപി സെനറ്റ് അംഗങ്ങളെ ചാൻസലർ കൂടിയായ ഗവർണർ നോമിനേറ്റ് ചെയ്തതെന്നാണ് ഉയരുന്ന ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...