ശബരിമലയിൽ വൻ തിരക്ക് ; ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേർ

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയിൽ വൻ തിരക്ക് തുടരുന്നു. ഇന്നലെ പതിനെട്ടാംപടി കയറിയത് 94,452 പേർ. സന്നിധാനം മുതൽ അപ്പാച്ചിമേട് വരെ തീർഥാടകരുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. പമ്പയിൽ തീർഥാടകർ നിറഞ്ഞു. നിലയ്ക്കലിലും ഇടത്താവളങ്ങളിലും വാഹന നിയന്ത്രണം. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് എത്താൻ പത്ത് മണിക്കൂറിലേറെ സമയം എടുക്കുന്നു. അപ്പാച്ചിമേട് മുതൽ ബാച്ചുകളായാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് അയക്കുന്നത്. പുതിയ ബാച്ച് പോലീസ് സംഘത്തിലെ പകുതി പേർ ശബരിമല ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.

മണ്ഡല പൂജയോട് അനുബന്ധിച്ചു 100 പോലീസുകാരെക്കൂടി അധികം നിയോഗിക്കാനാണ് പോലീസ് തീരുമാനം. ഭക്തരുടെ വാഹനങ്ങൾ പോലീസ് പല സ്ഥലങ്ങളിലും തടഞ്ഞിട്ടതിനെ തുടർന്ന് ദേവസ്വം ബോർഡംഗവുമായി തർക്കമായിരുന്നു. നിലവിൽ വാഹനങ്ങൾക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ സുദർശൻ ഐ എ എസ് അറിയിച്ചത്. വരും ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിങ്ങും 90000 ത്തിന് മുകളിലാണ്. ഇതും ഇനിയുള്ള ദിവസങ്ങളിലുണ്ടായേക്കാവുന്ന തിരക്കിനെയാണ് സൂചിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം നീട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ...