ശ്രമങ്ങളെല്ലാം പരാജയം ; ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാത വീണ്ടും വെള്ളത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഇരുവെള്ളിപ്ര റെയിൽവേ അടിപ്പാതയിൽ വെള്ളം കയറാതിരിക്കാനുള്ള റെയിൽവേയുടെ നിർമാണങ്ങളെല്ലാം പരാജയപ്പെട്ടു. വെള്ളം കയറിയതോടെ അടിപ്പാത വഴിയുള്ള ഗതാഗതം നിരോധിച്ച് ഗേറ്റ് പൂട്ടി അപായ ബോർഡും വെച്ചു. 2 മാസം മുൻപാണ് റെയിൽവേ അടിപ്പാതയിൽ മൂന്നാമത്തെ ശ്രമം നടത്തിയത്. അടിപ്പാതയിൽ വെള്ളം കയറുമ്പോൾ ചെറിയ വാഹനങ്ങൾക്കു പോകാനുള്ള വഴി വീതി കൂട്ടുകയും അടിപ്പാത കോൺക്രീറ്റ് ചെയ്യുകയും ചെയ്തതാണ് അവസാനത്തെ പണി. പക്ഷേ ചെറിയ വാഹനങ്ങൾക്കു പോകാനുള്ള ഉയർത്തി നിർമിച്ച പ്രത്യേക പാതയിലും വെള്ളം കയറിയതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ആദ്യം റെയിൽവേ ഇവിടെ ഇരുവശത്തും പാതയ്ക്കു മുകളിൽ മേൽക്കൂര ഇട്ട് വെള്ളം തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് ഓട പണിതു. റോഡിന്റെ വശങ്ങളിൽ സംരക്ഷണം ഒരുക്കി. വെള്ളം പമ്പു ചെയ്തു കളയുന്നതിനു മോട്ടർ സ്ഥാപിച്ചു. അടിപ്പാതയിൽ വെള്ളം നിറയുമ്പോൾ ഇരുചക്രവാഹനങ്ങൾക്കു മാത്രം പോകാവുന്ന രീതിയിൽ ഉയർത്തി പ്രത്യേക കോൺക്രീറ്റ് പാത പണിതു. അവസാനമായി വെള്ളം ഭൂമിക്കടിയിൽ നിന്നു കയറാതിരിക്കാൻ തറ കമ്പികെട്ടി കോൺക്രീറ്റ് ചെയ്തു. ഇരുചക്ര വാഹനങ്ങൾക്കു പുറമേ ചെറിയ വാഹനങ്ങൾക്കു പോകാൻ കോൺക്രീറ്റ് പാതയുടെ വീതി കൂട്ടി. എല്ലാ ശ്രമങ്ങളും പാഴായി. ഇത്തവണത്തെ പണിയിൽ പാതയ്ക്കിരുവശവും ഗേറ്റ് സ്ഥാപിച്ചത് യാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്നതിന് ഉപകാരപ്പെടുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...