ഇന്നുമുതൽ പെറ്റി പിരിക്കില്ല ; ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകൾ. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ ആഹ്വാനം. ഇതിന്റെ ഭാ​ഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും തിങ്കളാഴ്ച മുതൽ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാ‍‍ർ അടക്കമുള്ള ഉദ്യോ​ഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകൾ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓ​ഗസ്റ്റ് 22-ന് ​ഗതാ​ഗത കമ്മിഷണറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്.

തിങ്കളാഴ്ച മുതൽ ചലാൻ നൽകുന്നതിൽനിന്ന് വിട്ടുനൽകാനാണ് ഉദ്യോ​ഗസ്ഥരുടെ തീരുമാനം. സംസ്ഥാന വ്യാപകമായി സീറോ ചലാൻ എന്നതാണ് ലക്ഷ്യം. ഉദ്യോഗസ്ഥരുടെ ജോലി റോഡ് സുരക്ഷാ പ്രവർത്തനങ്ങളിൽ മാത്രം പരിമിതപ്പെടുത്തും. എഐ ക്യാമറകൾ വഴിയുള്ള പെറ്റിയും തിങ്കളാഴ്ച മുതൽ ഉണ്ടാകില്ല. എഐ ക്യാമറ വഴിയുള്ള ചലാനുകൾക്ക് അം​ഗീകാരം നൽകേണ്ടത് എംവിഐമാരാണ്. ഇതിൽനിന്നും ഉദ്യോ​ഗസ്ഥർ വിട്ടുനൽക്കും. ഡ്രൈവർമാരുടെ അഭാവത്തിൽ പലയിടത്തും വാഹനങ്ങൾ ഓടിക്കുന്നത് എഎംവിഐമാരാണ്. എന്നാൽ, ഇനിമുതൽ ഉദ്യോ​ഗസ്ഥർ വണ്ടിയോടിക്കേണ്ടതില്ലെന്നാണ് തീരുമാനം. മാത്രമല്ല, ഫെയ്സ് ആപ്പിലെ ആശങ്കകൾ ദുരീകരിക്കാത്തതിനാൽ ഫെയ്സ് ആപ്പ് വഴി ഹാജർ നൽകില്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകൾ മഹത്വരം : അഡ്വ.പഴകുളം മധു എം.എല്‍.എ

0
വെണ്ണിക്കുളം : മലയാള നാടിന് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് നൽകിയ സംഭാവനകൾ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വയോജന കമ്മീഷന്‍ സിറ്റിംഗ് സെപ്റ്റംബര്‍ അഞ്ചിന് വയോജന കമ്മീഷന്‍ ജില്ലാതല സിറ്റിംഗ് സെപ്റ്റംബര്‍...

ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

0
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് സുഹൃത്തിനെ...

നേപ്പാൾ പ്രളയം; ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയെന്ന് സംശയിച്ച തൊഴിലാളികൾക്കായി നടത്തിയ തിരച്ചിൽ വിഫലം

0
ന്യൂഡൽഹി: പ്രളയക്കെടുതിയിലായ നേപ്പാളിലെ റസുവ ജില്ലയിലുള്ള റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ...