പത്തനംതിട്ട : യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പര്യടനം കൊക്കത്തോട് കല്ലേലി അമ്പലം ജംഗ്ഷനിൽ നിന്നും 8:30ന് ആരംഭിച്ചു. കോന്നി നിയോജകമണ്ഡലത്തിലെ കൊക്കത്തോടിന്റെ വിവിധ പ്രദേശങ്ങളായ ഒരേക്കർ, അള്ളുങ്കൽ, ഒറ്റഈട്ടി, കല്ലേലി തോട്ടം എന്നീ മേഖലകളിൽ വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഉച്ചയ്ക്കുശേഷം 4:30ന് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ പര്യടനം ഹലോ തേവരൂ പാറയിൽ നിന്നും ആരംഭിച്ചു. ഈരാറ്റുപേട്ടയിലെ ജനങ്ങളെ “തെമ്മാടിക്കൂട്ടം” എന്ന് വിളിച്ച ആളുകൾ അത് പിൻവലിച്ചതിനുശേഷം മാത്രമേ വോട്ടുകൾ ചോദിച്ച് വീടുകളിലേക്ക് പോകാവൂ എന്ന് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആൻറണി പറഞ്ഞു. ജനാധിപത്യം മതേതരം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുഴുവൻ വോട്ടർമാരും ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പം അണിചേർന്ന് വോട്ടുകൾ രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരേക്കാട് നിന്നും ആരംഭിച്ച പര്യടനം പത്താഴപടി, താഴത്തെ നടയ്ക്കൽ, ചേന്നാട് കവല, എട്ടുപങ്ക് വാതിൽ, കൊണ്ടൂർ അരുവിത്തുറ പള്ളി വഴി, മുരിക്കോലി, വട്ടക്കയം വഴി മുട്ടം കവലയിൽ അവസാനിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1