അടൂരിലെ പ്രധാന റോഡുകളെല്ലാം കുഴികൾകൊണ്ടും വിള്ളൽകൊണ്ടും നിറഞ്ഞു

For full experience, Download our mobile application:
Get it on Google Play

അടൂർ : നഗരത്തിലെ പ്രധാന റോഡുകളെല്ലാം കുഴികൾകൊണ്ടും വിള്ളൽകൊണ്ടും നിറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ ഭീഷണിയുള്ളത് എം.സി. റോഡിൽ മോഡേൺ വേബ്രിഡ്ജിനുസമീപത്തെ കുഴിയാണ്. കുടിവെള്ളവിതരണ പൈപ്പ് പൊട്ടിയതാണ് കുഴി രൂപപ്പെടാൻ കാരണം. അറ്റകുറ്റപ്പണി നടത്തിയശേഷം കുഴി കോൺക്രീറ്റ് ചെയ്ത് അടച്ചതാണ്. ദിവസങ്ങൾക്കുള്ളിൽ കോൺക്രീറ്റ് ഇളകി വീണ്ടും കുഴി രൂപപ്പെട്ടു.  ഒരുമാസം മുൻപ് റോഡിൽ ചെറിയ വിള്ളൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ റോഡിന്റെ ഒരുഭാഗം പൊങ്ങിയും മറ്റൊരുഭാഗം താഴ്ന്നും തുടങ്ങിയിരുന്നു. മഴക്കാലമായതോടെ റോഡിലുണ്ടായ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വാഹനയാത്രികർക്ക് ഇവിടെ കുഴിയുണ്ടെന്ന കാര്യം പെട്ടെന്ന് മനസ്സിലാകില്ല. അന്നും വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സാഹചര്യമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ജലഅതോറിറ്റി അധികൃതർ അറ്റകുറ്റപ്പണിക്കെത്തി. കുഴിയിൽ ചെറിയ കല്ലും മൺകട്ടയുമിട്ട് താത്കാലികമായി അടച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം ; യാത്രക്കാര്‍ക്ക് പരിക്ക്

0
പന്തളം : പന്തളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ...

ജലീലിനെയും ഭാര്യയെയും ചെമ്പതാക അണിയിച്ച് പിണറായി , ഇരുവർക്കും പാർട്ടിയിലേക്ക് സ്വാ​ഗതം

0
മലപ്പുറം : മുന്‍ മന്ത്രി കെ ടി ജലീലിനേയും ഭാര്യ ഫാത്തിമക്കുട്ടിയേയും...

പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകിയില്ല ; പരാതി വീണ്ടും പരിഗണിക്കണമെന്ന് സംസ്ഥാന...

0
കൊച്ചി: ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ഗ്രേവി നൽകാതിരുന്നതുമായി...

അടൂരില്‍ തെരുവ് നായ ശല്യം രൂക്ഷം : അടൂര്‍ നഗരസഭ ഉറക്കത്തില്‍

0
അടൂര്‍ : അടൂരില്‍ തെരുവ് നായ ശല്യം വര്‍ദ്ധിക്കുമ്പോഴും നടപടി സ്വീകരിക്കാതെ അടൂര്‍...