ജില്ലയിലെ എല്ലാ സ്‌കൂളുകളും മെയ് 31 ന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടണം : പത്തനംതിട്ട ജില്ല കളക്ടർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എല്ലാ സ്‌കൂളുകളും മെയ് 31 ന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ 715 സ്‌കൂളുകളാണുള്ളത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സ്‌കൂളുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ വിവിധ വകുപ്പുകളില്‍ നിന്ന് എന്‍.ഒ.സി വാങ്ങണം. ശുചിത്വവും കുടിവെള്ളത്തിന്റെ ഗുണനിലവാരവും സാക്ഷ്യപ്പെടുത്തുന്ന സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ആരോഗ്യവകുപ്പില്‍ നിന്ന് വാങ്ങണം. ഫസ്റ്റ് എയ്ഡ് കിറ്റ് സ്‌കൂളുകളില്‍ സൂക്ഷിക്കണം. സ്‌കൂളിലെ വൈദ്യുത സംവിധാനങ്ങളുടെ സുരക്ഷ പരിശോധന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്/കെ.എസ്.ഇ.ബി നടത്തും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ നിന്ന് തീപിടുത്തം തടയുന്നതിനുള്ള എന്‍.ഒ.സി നിര്‍ബന്ധമാണ്. സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം.

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസും കുട്ടികളുടെ യാത്ര സുരക്ഷയും മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പാക്കണം. സ്‌കൂള്‍ പരിസരത്തെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും വന്യജീവി, പാമ്പ് ശല്യം തടയുന്നതിനുള്ള സുരക്ഷാ പരിശോധന വനം വന്യജീവി വകുപ്പിന്റെ ഉത്തരവാദിത്ത്വമാണ്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ്, എക്‌സൈസ്, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ്, കൃഷി വകുപ്പുകളുടെ സേവനം ഉറപ്പാക്കണമെന്നും ജില്ല കളക്ടർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

കുമ്പഴയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന ജോലികള്‍ സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും : നിര്‍മ്മാണ സാമഗ്രികള്‍...

0
കുമ്പഴ : കുമ്പഴ ജംഗ്ഷനിലെ അപകടങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ട്രാഫിക് സിഗ്നല്‍...