ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കുമെന്ന് ഇ.പി. ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: തങ്ങൾ പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കുമെന്നും ലോകത്തിന്റെ ഇന്നത്തെ നാശത്തിന് കാരണം ഇടതുപക്ഷം ദുർബലപ്പെടുന്നതാണെന്നും ജയരാജൻ ഓർമപ്പെടുത്തി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ. ‘അപ്രതീക്ഷിതമായ പരാജയമാണ് എൽഡിഎഫിനുണ്ടായത്. കേരളത്തിൽ ഞങ്ങൾക്കെതിരായി ഇത്തരമൊരു വിധി ഉണ്ടാകുമെന്ന് കണക്കാക്കിയില്ല. കേരളത്തിന്റെ എല്ലാ രംഗങ്ങളിലും പുരോഗതിയും അത്ഭുതാഹമായ വളർച്ചയും കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടാക്കിയിട്ടുണ്ട്.

സാമാന്യഗതിയിൽ അനുകൂല വിധിയാണ് പ്രതീക്ഷിച്ചത്. ഫലം വന്നപ്പോൾ അപ്രതീക്ഷതമായിപ്പോയി. ഇടതുപക്ഷം ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും. ലോകം ഇന്ന് നേരിടുന്ന പ്രശ്‌നം ഇടതുപക്ഷത്തിന്റെ തകർച്ചയാണ്. വലതുപക്ഷ തീവ്രവാദിയാണ് ട്രംപ്. ആ വലതുപക്ഷ മുൻകൈ ആണ് ലോകത്തിൽ നാശംവിതച്ചുകൊണ്ടിരിക്കുന്നത്. ഇടതുപക്ഷം ദുർബലപ്പെട്ടാൽ ജനങ്ങൾക്ക് വലിയ ദുഃഖം വരുത്തിവെയ്ക്കും. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താൻ ചെയ്യാനുള്ളതെല്ലാം ചെയ്യും’, ജയരാജൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...