ജില്ലയിലെ കനാലുകള്‍ എല്ലാം മാലിന്യം കൊണ്ട് നിറഞ്ഞു ; മൗനം പാലിച്ച് അധികൃതരും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി :  നാരങ്ങാനം, കിടങ്ങന്നൂര്‍, ഇലന്തൂര്‍, മെഴുവേലി തുടങ്ങി ഇടതു കരയിലും അയിരൂര്‍, പുല്ലാട്‌ തുടങ്ങിയ വലതുകര കനാലിലും വ്യാപകമായി മാലിന്യ നിക്ഷേപം നടത്തുന്നു. മാംസാവശിഷ്‌ടങ്ങള്‍ അധികവും പുലര്‍ച്ചെയാണ്‌ നിക്ഷേപിക്കുന്നത്‌. ഇപ്പോള്‍ വെള്ളമൊഴുക്ക്‌ ഇല്ലെങ്കിലും പലരും  അങ്ങിങ്‌ കെട്ടി കിടക്കുന്ന വെള്ളം ഉപയോഗിക്കുന്നുണ്ട്‌. ഇത്‌ വക വെയ്‌ക്കാതെയാണ്‌ കനാലുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത്‌.  ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം താലൂക്കുകളില്‍ ജലം എത്തിക്കുന്ന പി ഐ പി ഇടതുകര കനാലിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. ഈ കനാലിന്‍റെ മിക്ക സ്‌ഥലങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറി കഴിഞ്ഞു.

യന്ത്രങ്ങള്‍ ഉപയോഗിച്ച്‌ കനാലിലെ കാടുകള്‍ അടുത്തിടെ നീക്കം ചെയ്യുന്നുണ്ട്‌. എന്നാല്‍ ഇതിനു പിന്നാലെ ചാക്കുകളില്‍ പലയിടത്തും മാലിന്യം തള്ളിയതായി പരാതിയുണ്ട്‌. സമീപമേഖലയിലെ അറവുശാലകളിലെയും കോഴി ഫാമിലെയും മാലിന്യമാണ്‌ കാടു നിറഞ്ഞ കനാലില്‍ തള്ളുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നു.
പണ്ട്‌ ഇവ പമ്പാ നദിയില്‍ തള്ളുന്നത്‌ പതിവായിരുന്നു. ഇപ്പോഴും ചില മേഖലയില്‍ മാംസാവശിഷ്‌ടങ്ങള്‍ നദിയില്‍ തള്ളാറുണ്ട്‌. ഹോട്ടലുകള്‍, കേറ്ററിംഗ്‌ സ്‌ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളിലെ മാലിന്യവും ഇതില്‍പെടും. കനാല്‍ റോഡുകള്‍ ഉളളതിനാല്‍ സ്‌കൂട്ടറുകളിലും ഓട്ടോറിക്ഷകളിലും മാലിന്യവുമായി എത്തി കനാലിലേക്ക്‌ വലിച്ചെറിയാന്‍ കഴിയും എന്നതും സാമൂഹ്യ വിരുദ്ധര്‍ക്ക്‌ സഹായകമാകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...