ഇതെല്ലാം കേന്ദ്രത്തിന്റെ പ്ര​മോ​ഷൻ ; ദേ​ശീ​യ​പാ​ത ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പരസ്പ്പരം ഏ​റ്റു​മു​ട്ടി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സും വി. ​മു​ര​ളീ​ധ​ര​നും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ​പാ​ത ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പരസ്പ്പരം കൊ​മ്പു​കോ​ർ​ത്ത് സം​സ്ഥാ​ന മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സും കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ളീ​ധ​ര​നും.ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു മ​ന്ത്രി​മാ​രു​ടെ വാ​ക്ക്പോ​ര്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ആ​ദ്യം സം​സാ​രി​ച്ച വി. ​മു​ര​ളീ​ധ​ര​ൻ ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. സം​സ്ഥാ​ന മ​ന്ത്രി പി. എ. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​നു​ള്ള പ്ര​മോ​ഷ​നാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം വ്യക്തമാക്കി. കേ​ന്ദ്ര ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് കേ​ര​ള​ത്തി​ൽ പ​ല വി​ക​സ​ന പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ അ​വ​കാ​ശ​പ്പെ​ട്ടു. കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ചാ​ര​ണം ന​ൽ​കി​യ റി​യാ​സി​ന് ന​ന്ദി അ​റി​യി​ക്കു​ന്നെ​ന്നും പ​റ​ഞ്ഞാ​ണ് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ വേ​ദി ഒ​ഴി​ഞ്ഞ​ത്.

ഇതിന് പി​ന്നാ​ലെ എ​ത്തി​യ സം​സ്ഥാ​ന മ​ന്ത്രി വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. കേ​ന്ദ്ര മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളെ വി​മ​ർ​ശി​ച്ചാ​ണ് മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ് റി​യാ​സ് ആ​രം​ഭി​ച്ച​ത്. ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.കേ​ന്ദ്ര ഫ​ണ്ട് ജ​ന​ങ്ങ​ളു​ടെ നി​കു​തി പ​ണ​മാ​ണ്, അ​ത് ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും മന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​തി​ക​രി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളാ​ണ് ചെ​റു​തോ​ണി മേ​ൽ​പ്പാ​ലം തു​ട​ങ്ങി​യ വി​ക​സി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യെ​തെ​ന്നും സം​സ്ഥാ​ന മ​ന്ത്രി തി​രി​ച്ച​ടി​ക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...