കോളേജിലെ സൗകര്യങ്ങളുടെ കുറവ് തുറന്നുകാട്ടി ; പിന്നാലെ വിദ്യാര്‍ത്ഥി നേതാവിനെ പുറത്താക്കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കോളേജിലെ സൗകര്യങ്ങളുടെ കുറവ് തുറന്നുകാട്ടിയതിന്റെ പേരില്‍ മലപ്പുറം എംസിടി ലോ കോളേജില്‍ വിദ്യാര്‍ത്ഥി നേതാവിനെ പുറത്താക്കിയെന്ന് ആരോപണം. കെ എസ് യു യൂണിറ്റ് പ്രസി‍ഡന്‍റ് മുഹമ്മദ് റോഷനെയാണ് കോളേജില്‍ നിന്നും പുറത്താക്കിയത്. കോളേജ് അധിക‍ൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് മാനേജ്മെന്‍റ് അംഗങ്ങളെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയായിരുന്നു. പ്രിന്‍സിപ്പലിനോട് കയര്‍ത്തു സംസാരിച്ചെന്നാരോപിച്ചാണ് എം സി ടി ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും കെ എസ് യു യൂണിറ്റ് പ്രസിഡന്‍റുമായ മുഹമ്മദ് റോഷനെ കോളേജ് അധികൃതര്‍ പുറത്താക്കിയത്. ഇതിനെതിരെയായിരുന്നു രക്ഷിതാക്കൾ പ്രതിഷേധം നടത്തിയത്.

വിദ്യാര്‍ത്ഥിക്കെതിരായ നടപടി പിന്‍വലിക്കില്ലെന്ന് നിലപാട് എടുത്ത മാനേജ്മെന്‍റ് അംഗങ്ങളെ രക്ഷിതാക്കള്‍ തടഞ്ഞു.കോളേജില്‍ അടിസ്ഥാന സൗകര്യമൊരുക്കാത്തിത് ചോദ്യം ചെയ്തതിനാണ് മുഹമ്മദ് റോഷനെതിരെ നടപടി സ്വീകരിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. നിസാര പ്രശ്നങ്ങള്‍ക്ക് പോലും കോളേജ് അധികൃതര്‍ അമിത ഫൈന്‍ ഈടാക്കുകയാണെന്നാണ് ആക്ഷേപമുണ്ട്. നടപടിക്കെതിരെപുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി മുഹമ്മദ് റോഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേ സമയം അപമര്യാദയായി പ്രിന്‍സിപ്പലിനോട് പെരുമാറിയതിനാണ് മുഹമ്മദ് റോഷനെ പുറത്താക്കിയതെന്നും ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...