ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്കെല്ലാം ലഭിക്കും

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ലഭ്യമാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. സെപ്റ്റംബര്‍ നാലിനാണ് സദ്യ നടക്കുക. ഉച്ചയ്ക്ക് 12 മണിയോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഭദ്രദീപം കൊളുത്തി ഭഗവാന് മുന്നില്‍ സദ്യ സമര്‍പ്പിക്കും. 351 പറ അരിയുടെ സദ്യയാണ് ക്ഷേത്രത്തില്‍ ഒരുക്കുന്നത്. ആകെ 501 പറ അരിയുടെ സദ്യയാണ് അഷ്ടമി രോഹിണിക്ക് തയ്യാറാക്കുന്നത്. ക്ഷേത്ര ഊട്ടുപുര അടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെ അഷ്ടമിരോഹിണി വള്ളസദ്യയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.

വള്ളസദ്യക്കുള്ള തൈര് ചേനപ്പാടി ഗ്രാമത്തില്‍ നിന്നും ഭക്തജനങ്ങള്‍ ഘോഷയാത്രയായി എത്തി കൊടിമര ചുവട്ടില്‍ സമര്‍പ്പിക്കും. 125 ലിറ്റര്‍ അമ്പലപ്പുഴ പാല്‍പ്പായസം ഉള്‍പ്പെടെയാണ് സദ്യ വിളമ്പുന്നത്. നാലാം തീയതി ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കുന്ന സദ്യ 3.30 വരെ നല്‍കും. ക്ഷേത്രത്തില്‍ എത്തുന്ന എല്ലാവര്‍ക്കും സദ്യ ലഭ്യമാകുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ആറന്മുള ക്ഷേത്രത്തില്‍ നടക്കുന്ന വള്ളസദ്യകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അഷ്ടമിരോഹിണി വള്ളസദ്യ. അതിനാല്‍ തന്നെ നിരവധി ഭക്തരാണ് എല്ലാ വര്‍ഷവും സദ്യ കഴിക്കുവാന്‍ ക്ഷേത്രത്തില്‍ എത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലയില്‍ നാല് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28 ന്

0
പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍...

സര്‍ക്കാരിന്റെ 100 ദിനം ഗംഭീര വിജയമെന്ന് കെപിസിസി

0
തിരുവനന്തപുരം: സര്‍ക്കാരിന്റെ നൂറുദിനം ഗംഭീര വിജയമായിരുന്നെന്ന് ഇന്ദിരാഭവനില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ...

പ്രളയം – വെള്ളം കയറിയ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും 10,000 രൂപ സെപ്റ്റംബര്‍ അഞ്ച്...

0
പത്തനംതിട്ട : ജില്ലയിലെ മഴക്കെടുതി ധനസഹായ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് റവന്യൂ...

കളക്ടറേറ്റില്‍ നവീകരിച്ച പൊതുജന പരാതി പരിഹാര സെല്‍ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കളക്ടറേറ്റിലെ നവീകരിച്ച ഫ്രണ്ട് ഓഫീസും പൊതുജന പരാതി പരിഹാര...