പത്തനംതിട്ട : കളക്ടറേറ്റിലെ നവീകരിച്ച ഫ്രണ്ട് ഓഫീസും പൊതുജന പരാതി പരിഹാര സെല്ലും റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിനും സേവനം കൂടുതല്‍ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിനുമാണ് നവീകരിച്ച ഫ്രണ്ട് ഓഫീസും സെല്ലും കളക്ടറേറ്റ് പ്രവേശന കവാടത്തില്‍ ആരംഭിച്ചത്. എം.എല്‍.എ മാരായ അബിന്‍ വര്‍ക്കി, സി.വി ശാന്തകുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































