ദുരന്ത നിവാരണ പുനരുദ്ധാരണം നിരീക്ഷിക്കാന്‍ റിട്രാക്ക് വെബ് പോര്‍ട്ടലുമായി ജില്ല ദുരന്തനിവാരണ അതോറിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ തുടര്‍ന്ന് ജില്ലയില്‍ തകര്‍ച്ച നേരിട്ട റോഡുകള്‍, ദുരന്തനിവാരണ ഫണ്ട് വിനിയോഗിച്ച് പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ തത്സമയ നിരീക്ഷണത്തിന് വെബ് പോര്‍ട്ടലുമായി ജില്ല ദുരന്ത നിവാരണ അതോറിറ്റി. ഭരണാനുമതി മുതല്‍ കരാറുകാരന് തുക അനുവദിക്കുന്നത് വരെയുള്ള ഘട്ടങ്ങള്‍ ഏകീകൃതമായി ലഭ്യമല്ലാതിരുന്ന പ്രശ്‌നത്തിന് പരിഹാരമായാണ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തത്. പോര്‍ട്ടലിന്റെ ഉദ്ഘാടനം കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിച്ചു.

ഭരണാനുമതി മുതല്‍ ബില്‍ തുക അനുവദിക്കല്‍ വരെയുള്ള 12 ഘട്ടങ്ങള്‍ തത്സമയം ട്രാക്ക് ചെയ്യാനാകും. സമഗ്ര ഡാഷ്ബോര്‍ഡ്, ഫില്‍ട്ടറുകള്‍, റിപ്പോര്‍ട്ടുകള്‍, രേഖകള്‍ തുടങ്ങിയവ പോര്‍ട്ടലിലുണ്ടാകും. നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തികളുടെ പുരോഗതി എം.എല്‍.എമാര്‍ക്ക് നേരിട്ട് വീക്ഷിക്കുവാന്‍ കഴിയും. നിര്‍വഹണ ഏജന്‍സി, എം.എല്‍.എ, സൂപ്പര്‍ അഡ്മിന്‍, അഡ്മിന്‍ എന്നിങ്ങനെ നാലുതലങ്ങളില്‍ സുരക്ഷിത ലോഗിന്‍ സംവിധാനമുണ്ട്. കളക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് അജിത് ശ്രീനിവാസാണ് സുതാര്യതയും വേഗതയും ഉറപ്പാക്കുന്ന മാതൃക വികസിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയം – വെള്ളം കയറിയ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും 10,000 രൂപ സെപ്റ്റംബര്‍ അഞ്ച്...

0
പത്തനംതിട്ട : ജില്ലയിലെ മഴക്കെടുതി ധനസഹായ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് റവന്യൂ...

കളക്ടറേറ്റില്‍ നവീകരിച്ച പൊതുജന പരാതി പരിഹാര സെല്‍ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കളക്ടറേറ്റിലെ നവീകരിച്ച ഫ്രണ്ട് ഓഫീസും പൊതുജന പരാതി പരിഹാര...

സിസ്റ്റം വര്‍ക്കായി – കുമ്പഴയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു – എം.എല്‍.എ...

0
കുമ്പഴ : സ്ഥിരം അപകട മേഖലയായിരുന്ന കുമ്പഴ ജംഗ്ഷനില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന...

വാഹനാപകടവുമായി ബന്ധപ്പെട്ട്​ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാൻ വൈകിയെന്ന പേരിൽ മാത്രം അത്​ തള്ളാനാവില്ലെന്ന്​ ഹൈക്കോടതി

0
കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട്​ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകാൻ വൈകിയെന്ന പേരിൽ മാത്രം...