പദ്മനാഭസ്വാമി ക്ഷേത്രം ഓഫീസിൽ മാംസാഹാരം ഉപയോഗിച്ചെന്ന് ആരോപണം ; ജീവനക്കാരനെ മാറ്റിനിർത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ മതിലകം ഓഫീസ് വളപ്പിൽ മാംസാഹാരം ഉപയോഗിച്ചെന്ന പരാതിയിൽ ജീവനക്കാരനെ അന്വേഷണവിധേയമായി മാറ്റിനിർത്തി. ഇക്കാര്യത്തിൽ തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടും കവടിയാർ കൊട്ടാരം അധികൃതരും അതൃപ്തി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഡ്രൈവർ തസ്തികയിലുള്ള ഒരു ജീവനക്കാരൻ മറ്റു ജീവനക്കാർക്കൊപ്പം ചിക്കൻ ബിരിയാണി കഴിച്ചതായ ആരോപണമുയർന്നത്. ഇതിന്റെ അവ്യക്തമായ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം ആരോപണം ഉയർന്നത്. പിന്നീടാണ് ജീവനക്കാരനിലേക്ക് അന്വേഷണമെത്തിയത്.

ക്ഷേത്രം ഓഫീസിലെ ജീവനക്കാർക്ക് ആഹാരം കഴിക്കാൻ നേരത്തേ പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. ഇവിടെ സി.സി.ടി.വി. ക്യാമറയുമുണ്ട്. മുറിയിൽ സസ്യേതരഭക്ഷണം കഴിക്കുന്നത് പതിവായിരുന്നു.
പുതിയ ഭരണസമിതിയും എക്സിക്യുട്ടീവ് ഓഫീസർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരും ഈ കീഴ്‌വഴക്കത്തെ ചോദ്യംചെയ്തിരുന്നു. എന്നാൽ പരാതിയുടെ തലത്തിലേക്കുയരാത്തതിനാൽ നിയന്ത്രണം ഉണ്ടായിരുന്നില്ല.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തും സസ്യേതരഭക്ഷണം ഉപയോഗിക്കരുതെന്ന നിർദേശം തന്ത്രി അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടികൾ ഭരണസമിതി ചർച്ചചെയ്തു തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...