വ്യാജരേഖ കേസ് ; ഇരുട്ടിൽ തപ്പി അഗളി പോലീസ് , വിദ്യയെ കസ്റ്റഡിയിലെടുക്കാതിരിക്കാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വിദ്യ ഒളിവില്‍ കഴിയുന്നത് കണ്ടെത്താനാവുന്നില്ലെന്ന വാദം നിരത്തി വ്യാജരേഖ കേസിന്റെ അന്വേഷണത്തില്‍ ഒളിച്ചുകളിച്ച് അഗളി പോലീസ്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കും വരെ വിദ്യയെ കസ്റ്റഡിയിലെടുക്കാതിരിക്കാന്‍ ബോധപൂര്‍വം സഹായം ചെയ്യുന്നുവെന്നാണ് വിമര്‍ശനം. വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്ന കാരണത്താല്‍ വിദ്യ പഠിപ്പിച്ചിരുന്ന പത്തിരിപ്പാല കോളജ് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് ഒഴിവാക്കി. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ വിദ്യയുടെ മൂന്ന് മൊബൈല്‍ നമ്പറുകളും നിശ്ചലം. ബന്ധുക്കളുടെ ഫോണിലേക്ക് വിദ്യയുടെ വിളി എത്തുന്നതേയില്ല.

കൊച്ചിയിലും, കോഴിക്കോട്ടും, കാസര്‍കോടുമെല്ലാം നേരിട്ടെത്തി അന്വേഷിച്ചെങ്കിലും മുന്‍ എസ്എഫ്ഐ നേതാവിനെ കണ്ടെത്താനായില്ല. വിദ്യയുടെ സുഹൃത്തുക്കളുടെ വീടുകളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നതല്ലാതെ യാതൊരു തുമ്പുമില്ല. അട്ടപ്പാടി കോളജിലെ പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. പത്തിരിപ്പാല കോളജില്‍ വിദ്യ പഠിപ്പിച്ചിരുന്നെങ്കിലും വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം വേണ്ടെന്നാണ് തീരുമാനം.

എന്നാല്‍ വിദ്യയുടെ ബന്ധുക്കളില്‍ നിന്ന് ഇതുവരെ അഗളി പോലീസ് യാതൊരു വിവരവും തേടിയിട്ടില്ല. വിദ്യ മഹാരാജാസ് കോളജിന്റെ പേരില്‍ സമര്‍പ്പിച്ച അധ്യാപന പരിശീലന സര്‍ട്ടിഫിക്കേറ്റ് വ്യാജമെന്ന് തെളിഞ്ഞതായി പോലീസ് പറയുന്നു. കംപ്യൂട്ടര്‍ വിദഗ്ധരുടെ സഹായം ലഭിച്ചതായും പോലീസ് സമ്മതിക്കുന്നു. ഇതിനെല്ലാം കൃത്യതയുണ്ടാവണമെങ്കില്‍ വിദ്യയെ പിടികൂടി ചോദ്യം ചെയ്യണമെന്ന് മാത്രം. എങ്കില്‍പ്പിന്നെ എന്തിനിത്ര കാലതാമസമെന്നാണ് പ്രതിപക്ഷവും ആവര്‍ത്തിച്ച് ചോദിക്കുന്നത്. വിദ്യയെ പിടികൂടി എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തുമെന്ന് മാത്രമാണ് അന്വേഷണം തുടങ്ങി രണ്ടാഴ്ചയോട് അടുക്കുമ്പോഴും പോലീസിന്റെ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...