നമുക്ക് വായിച്ചുവളരാം ; ഇന്ന് ലോക വായന ദിനം

For full experience, Download our mobile application:
Get it on Google Play

ഇന്ന് ലോക വായനാ ദിനം. വായനയുടെ ആവശ്യകത ഓർമിപ്പിക്കാനാണ് ദിനാചരണം. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന പി എൻ പണിക്കരുടെ ജന്മദിനമാണ് വായന ദിനമായി നാം ആചരിക്കുന്നത്. ഏതൊരു ഭാഷയുടേയും നിലനിൽപ്പ് അവയിൽ ഉല്പാദിപ്പിക്കപ്പെടുന്നതും വായിക്കുന്നതുമായ പുസ്തകങ്ങളുമായി ഇഴചേർന്നു കിടക്കുന്നു. ലോകത്താകെ 573 ഭാഷകളാണ് ഇതുവരെ വംശമറ്റുപോയിട്ടുള്ളത്. ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരം പരന്ന വായനയെ പിന്നോട്ടടിപ്പിച്ചെങ്കിലും അതേ സാങ്കേതിക വിദ്യകൾ തന്നെ വായനയെ പുഷ്ടിപ്പെടുത്തുന്നുമുണ്ട്. വായന മരിക്കുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ഇത്തവണത്തേയും വായനാ ദിനം എത്തുന്നത്. ദൃശ്യമാധ്യമങ്ങളുടെ അധിനിവേശം വിരൽത്തുമ്പിൽ ചലന ചിത്രങ്ങളാകുന്പോൾ, അക്ഷരങ്ങളുടെ ലോകത്തേക്ക് ശ്രദ്ധ ചലിപ്പിക്കാൻ പുതു തലമുറക്ക് താത്പര്യം കുറഞ്ഞു വരുന്നുണ്ട് എന്നത് കാണാതെ പോകരുത്.

ഇ- പുസ്തകങ്ങളും ഓഡിയോ ബുക്കുമൊക്കെ അവിടേയും പ്രതീക്ഷ നൽകുന്നതാണ്. കൊവിഡ്കാലത്ത് വീടുകളിൽ ഏകാന്തതയിൽ തളച്ചിടപ്പെട്ട ലോക ജനതക്ക് വായനയുടെ വിശാലാകാശമാണ് ആശ്വാസമായത്. 23 ശതമാനത്തോളം കൂടുതൽ ആളുകൾ ഇക്കാലത്തു വായനയിൽ അഭയം പ്രാപിച്ചുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.യുനെസ്കോയുടെ കണക്കനുസരിച് ഒരു രാജ്യത്തെ ജീവിത നിലവാരം അളക്കാനുള്ള സൂചികകളിലൊന്ന് അവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണമാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും ബുദ്ധിമുട്ടുകൾ അവഗണിച്ച എത്തിച്ചേർന്ന് ഗ്രന്ഥശാലകൾക്ക് രൂപം നൽകിയ പി എൻ പണിക്കർക്കുള്ള സനേഹാദരം കൂടിയാണ് ഈ ദിനം. നാലായിരത്തിലധികം ഗ്രന്ധശാലകൾക്കാണ് പി എൻ പണിക്കർ രൂപം നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...