സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽമീഡിയയിൽ ആരോപണം : വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഉയർന്ന ആരോപണത്തിൽ മറുപടിയുമായി മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ആരോപണത്തിൽ പോലീസിൽ പരാതി നൽകിയെന്നും അദ്ദേഹം അറിയിച്ചു. ലീഗ് ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച് ഒരു വ്യാജ ഐഡിയിൽനിന്ന് ഫേസ്ബുക്കിൽ വന്ന പോസ്റ്റിനെതിരെ പാർട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതുസംബന്ധമായി വിശദമായി അന്വേഷണം നടന്നുവരികയാണ്. സംഭവത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാദിഖലി ശിഹാബ് തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാർട്ടി നിയമപരമായി നേരിടുക തന്നെ ചെയ്യും.

ഇത്തരം വ്യാജ പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും കുഞ്ഞാലിക്കുട്ടി സോഷ്യൽമീഡിയയിൽ കുറിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്കിൽ ആരോപണം ഉയർന്നത്. പരാതി പറയാനെത്തിയ തന്റെ ഫോണിലേക്ക് സാദിഖലി ശിഹാബ് തങ്ങൾ അശ്ലീല ചിത്രങ്ങൾ അയക്കുകയും മോശമായി സന്ദേശങ്ങളയക്കുകയും ചെയ്തെന്നായിരുന്നു കുറിപ്പിലെ ആരോപണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമ്മണ്ണൂര്‍ നെടിയകാലായില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി : വ്യാപക കൃഷി നാശം

0
കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ കുമ്മണ്ണൂര്‍ നെടിയകാലായില്‍ ജനവാസ മേഖലയില്‍ കാട്ടാന...

കേരളത്തിൽ വീണ്ടും ശക്തമായ മഴ ; സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

0
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ള...

തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കയറുന്ന നടപ്പാലം അപകടാവസ്ഥയില്‍

0
തണ്ണിത്തോട് : തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കടക്കുന്ന നടപ്പാലം...