പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിശദമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ദില്ലി: പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിശദമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ പശ്ചിമേഷ്യൻ സാഹചര്യം നേരിടാൻ അടിയന്തരമായി ഹ്രസ്വ കാല, ദീർഘ കാല പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മോദി ഉറപ്പ് നൽകി. രാസവള ലഭ്യത ഉറപ്പാക്കുന്നതും ഉന്നത യോഗം ച‍ർച്ച ചെയ്തു. വ്യവസായങ്ങൾക്കും ഔഷധമേഖലയക്കുമുള്ള അസംസ്കൃത വസ്തുക്കൾക്ക് ബദൽ വഴികൾ തേടാനും നിർദ്ദേശമുണ്ട്. എല്ലാ ഊർജ്ജ നിലയങ്ങളിലും ആവശ്യത്തിന് കൽക്കരി ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.

പുതിയ മേഖലകളിലേക്ക് കയറ്റുമതി സാധ്യത തേടും. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സർക്കാർ വകുപ്പുകൾ കൂട്ടായി പ്രവർത്തിക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാൻ സംസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കും. മന്ത്രിമാരുടെ സമിതിയും സെക്രട്ടറിമാരുടെ സമിതിയും രൂപീകരിക്കാനും പ്രധാനമന്ത്രി വിളിച്ച ഉന്നത യോഗം തീരുമാനിച്ചു. എൽ പി ജി വിതരണത്തിൽ അടക്കം സ്വീകരിക്കേണ്ട മാർഗ്ഗങ്ങളും വിലയിരുത്തിയെന്നാണ് സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...