യുഎൻഐ ഓഫീസ് ബലമായി ഒഴിപ്പിച്ചെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന വാർത്താ ഏജൻസിയായ യുഎൻഐയുടെ ഡൽഹിയിലെ ഓഫീസ് ബലമായി ഒഴിപ്പിച്ചെന്ന് ആരോപണം. റാഫി മാർഗിലെ ഓഫീസ് ആണ് പോലീസ് ഇന്ന് വൈകിട്ട് ഒഴിപ്പിച്ചത്. ജീവനക്കാരെ പോലീസ് ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് മാധ്യപ്രവർത്തകർ പ്രതിഷേധിച്ചു. യുഎൻഐയുടെ ഉടമസ്ഥരായ സ്റ്റേറ്റ്സ്മാൻ ദിനപത്രമാണ് ആരോപണം ഉന്നയിച്ചത്. സ്ത്രീകൾ അടക്കമുള്ള ജീവനക്കാരെ പോലീസ് മർദ്ദിച്ചു എന്നാണ് ആരോപണം. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റം ആണെന്ന് സ്റ്റേറ്റ്സ്മാൻ പ്രതികരിച്ചു. ലാൻഡ് ആൻഡ് ഡെവലപ്മെൻറ് ഓഫീസിന്റെ നിർദേശത്തെ തുടർന്നാണ് പോലീസിന്റെ നടപടി.

ഏജൻസിക്ക് ലാൻഡ് ആൻഡ് ഡെവലപ്മെൻറ് ബോർഡ് അലോട്ട് ചെയ്ത ഭൂമിയായിരുന്നു റാഫി മാർഗത്തിലേത്. ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ലാൻഡ് ആൻഡ് ഡെവലപ്മെൻറ് ബോർഡ് നടപടി ആരംഭിച്ചത്. യുഎൻഐ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു.

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...