സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഓഡിറ്റ് പരിശോധന കര്‍ശനമാക്കാന്‍ ഏര്‍പ്പെടുത്തിയ ടീം ഓഡിറ്റിലും രാഷ്ട്രീയക്കളിയെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സഹകരണബാങ്കുകളിലും സംഘങ്ങളിലും ഓഡിറ്റ് പരിശോധന കര്‍ശനമാക്കാന്‍ ഏര്‍പ്പെടുത്തിയ ടീം ഓഡിറ്റിലും രാഷ്ട്രീയക്കളിയെന്ന് ആരോപണം. പ്രതിപക്ഷ യൂണിയന്‍ അംഗങ്ങളെ ഇടതുപക്ഷഭരണത്തിലുള്ള ബാങ്കുകളിലെ ഓഡിറ്റില്‍നിന്ന് ഒഴിവാക്കാനായി ഭരണപക്ഷ യൂണിയന്‍ നേതാക്കളുടെ സൂക്ഷ്മപരിശോധന. താലൂക്ക്തല അസിസ്റ്റന്റ് ഡയറക്ടര്‍, ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്നിവരാണ് ടീമിനെ തയ്യാറാക്കേണ്ടത്. എന്നാല്‍, ഭരണപക്ഷയൂണിയന്‍ നേതാക്കളാണ് ജില്ലയില്‍നിന്നുള്ള സംഘത്തെ തയ്യാറാക്കുന്നത്. ഇത് പ്രശ്‌നമായി മാറിയതോടെ കൊല്ലം ജില്ലയിലെ ഓഡിറ്റ് ടീമിന്റെ ഉത്തരവ് റദ്ദാക്കി. ഇടതുപക്ഷ നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിലെ ക്രമക്കേടുകള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്തിയപ്പോഴാണ് ഈ നീക്കം.

പ്രശ്‌നമുള്ള ബാങ്കുകളില്‍ ഓഡിറ്റ് നടത്തുന്നവരില്‍ പ്രതിപക്ഷ സംഘടനയിലുള്ളവര്‍ ഉള്‍പ്പെടരുതെന്നാണ് രാഷ്ട്രീയ തീരുമാനം. അതേസമയം, യു.ഡി.എഫ്. നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍ ഭരണപക്ഷ അംഗങ്ങള്‍ക്കാണ് മുന്‍ഗണന. കരുവന്നൂര്‍ സഹകരണബാങ്കിലെ തട്ടിപ്പിനുശേഷമാണ് ഓഡിറ്റ് രീതി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്നുപേരടങ്ങുന്ന സംഘമാണ് ഓഡിറ്റ് നടത്തുക.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...