കായംകുളം ഐക്യജംഗ്ഷന്‍ കീരിക്കാട് മസ്ജിദ് റോഡിലെ ഓടനിർമാണത്തിൽ അപാകമെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

കായംകുളം : നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ഐക്യജംഗ്ഷന്‍ കീരിക്കാട് മസ്ജിദ് റോഡിലെ ഓടനിർമാണത്തിൽ അപാകമെന്ന് ആക്ഷേപം. മഴക്കാലത്ത് പ്രദേശത്ത് വലിയ വെള്ളക്കെട്ടാണുള്ളത്. ഇതു പരിഹരിക്കാനാണ് നഗരസഭാ ഫണ്ടിൽനിന്ന് 18 ലക്ഷം രൂപ ചെലവഴിച്ച് ഓട പണിയുന്നത്. മഴപെയ്താൽ റോഡിൽ വെള്ളം കെട്ടിക്കിടക്കും. ഇത്‌ സമീപത്തെ വീടുകളിലേക്കും കയറും. വെള്ളമൊഴുകാൻ മാർഗമില്ലാത്തതിനാൽ ദിവസങ്ങളോളം ഇവിടെ വെള്ളക്കെട്ടാണ്. ഓടയ്ക്ക് വളവുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഓടയുടെ വീതി പലയിടങ്ങളിലും ഏറിയും കുറഞ്ഞുമാണ്.

നീരൊഴുക്കിന് അനുസരിച്ചല്ല അടിഭാഗം കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. ചിലയിടങ്ങളിൽ അടിഭാഗം ഉയർന്നു നിൽക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.ഐക്യജംഗ്ഷന്‍ കീരിക്കാട് മസ്ജിദ് റോഡിൽനിന്നു ക്രഷർ റോഡ് ഭാഗത്തേക്കു പ്രവേശിക്കുന്ന ഭാഗംമുതൽ തെക്കോട്ട് സപ്ലൈകോ ഭാഗം വരെയുള്ള നിർമാണത്തിലാണ് അപാകമുള്ളത്. ഓടയിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ കോൺക്രീറ്റ് ചെയ്തതാണ് പ്രശ്നമെന്നാണ് ആക്ഷേപം. നിർമാണം നടക്കുമ്പോൾ ഉദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...