നാരങ്ങാനം വലിയ കുളത്തെ കുളം നിര്‍മ്മാണം അശാസ്‌ത്രീയമെന്ന്‌ ആരോപണം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : നാരങ്ങാനം വലിയ കുളത്തെ കുളം നിര്‍മ്മാണം അശാസ്‌ത്രീയമെന്ന്‌ ആരോപണം. സൂര്യപ്രകാശം ഏല്‍ക്കേണ്ട കുളത്തിന്‌ മേല്‍ക്കൂര പണിത്‌ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെയും പരാതിയുണ്ട്‌. പദ്ധതിയ്‌ക്കായി ചെലവഴിച്ചത്‌ 17 ലക്ഷവും. നാരങ്ങാനം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ വലിയകുളം ജംഗ്ഷനിലെ വെയിറ്റിങ്‌ ഷെഡിന്‌ പിന്‍വശത്തെ കുളത്തിനാണ്‌ മേല്‍ക്കൂര പണിതു കൊണ്ടിരിക്കുന്നത്‌. വലിയകുളമെന്ന സ്ഥലനാമവുമായി ഏറെ ബന്ധമുണ്ട്‌ ഈ കുളത്തിന്‌. കുളവും തൊട്ടടുത്ത കിണറും സംരക്ഷിക്കാന്‍ അടുത്ത കാലത്ത്‌ ചിലനടപടികള്‍ ആരംഭിച്ചു. കുളം വൃത്തിയാക്കി പടവുകള്‍ കെട്ടി ചായം പൂശി. തൊട്ടുപിന്നാലെ കുളത്തില്‍ വളര്‍ത്തുമീനുകളെയും നിക്ഷേപിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മീനുകള്‍ ചത്തു പൊങ്ങി. കുളവും കിണറുംവൃത്തിയാക്കിയതിന്റെ പിന്നില്‍ പൊതുജനത്തിന്റെ കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യമായിരുന്നു എന്നായിരിക്കാം അധികൃതര്‍ ഉദ്ദേശിച്ചത്‌. എന്നാല്‍ ജലാശയത്തിന്റെ വൃത്തിയില്‍ പൊതുജനത്തിന്‌ ആശങ്കയുണ്ട്‌. ആരും ഇവിടെ നിന്നും വെള്ളം ശേഖരിച്ചില്ല. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയവര്‍ക്ക്‌ ദേഹമാസകലം ചൊറിച്ചില്‍ അനുഭവപ്പെട്ടു അതോടെ കുളിയും നിന്നു. ഫണ്ട്‌ അനുവദിച്ചു പോയില്ലേ അത്‌ എങ്ങനെ ചെലവഴിച്ചു തീര്‍ക്കാമെന്ന വേഗമാണ്‌ ഇപ്പോള്‍ കാണുന്നത്‌.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...