മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത : നമോ ടിവി യുട്യൂബ് ചാനല്‍ ഉടമയും അവതാരകയും പോലീസില്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ കേസില്‍ നമോ ടിവി യുട്യൂബ് ചാനല്‍ ഉടമയും അവതാരകയും പോലീസില്‍ കീഴടങ്ങി. ഉടമയായ രഞ്ജിത്ത് ടി എബ്രഹാം, അവതാരകയായ ശ്രീജ വള്ളിക്കോട് എന്നിവരാണ് തിരുവല്ല എസ്‌എച്ച്‌ഒ പി എസ് വിനോദിന് മുമ്പാകെ ഇന്ന് ഉച്ചയോടെ കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. സെപ്തംബര്‍ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പോലീസ് കേസെടുത്തത്.

നമോ ടിവി എന്ന യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോ മുസ്ലിംകള്‍ക്ക് നേരെ അധിക്ഷേപവും അശ്ലീല പരാമര്‍ശവും നടത്തിക്കൊണ്ടുള്ളതായിരുന്നു. ഇതിനെതുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിനെ പിന്നാലെയാണ് പോലിസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോകുകയായിരുന്നു. ഒളിവിലിരുന്നുകൊണ്ട് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും കീഴടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...