ഓട നിര്‍മ്മാണത്തിനായി സ്ഫോടനം നടത്തി പാറ പൊട്ടിച്ചു ; കെട്ടിടങ്ങളുടെ ഭിത്തികള്‍ വിണ്ടു കീറിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഓട നിര്‍മ്മാണത്തിനായി സ്ഫോടനം നടത്തി പാറ പൊട്ടിച്ചതോടെ കെട്ടിടങ്ങളുടെ ഭിത്തികള്‍ വിണ്ടു കീറിയതായി പരാതി. റാന്നി വൈക്കം കുത്തുകല്ലുംപടിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കാണ് നാശം നേരിട്ടത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മ്മാണത്തിനായി വശങ്ങളിലെ പാറ പൊട്ടിച്ചതോടെയാണ് ഭിത്തി തകര്‍ന്നു നാശം നേരിട്ടത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം.

റോഡു നിരപ്പാക്കാന്‍ മണ്ണെടുത്തതോടെ തെളിഞ്ഞ പാറ വന്‍ സ്ഫോടനം നടത്തി പൊട്ടിക്കുകയായിരുന്നു. പുതുച്ചിറയില്‍ സാബുക്കുട്ടി ജോയിയുടെ ഉടമസ്ഥയിലുള്ള കെട്ടിടം വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. കെ.എസ്.ടി.പിക്കും പഞ്ചായത്തിനും ഉടമ പരാതി നല്‍കിയിട്ടുണ്ട്. കരാര്‍ കമ്പനിയുടെ തൊഴിലാളികള്‍ കാണിച്ച അനാസ്ഥയ്ക്ക് പരിഹാരം തേടിയലയുകയാണ് ഇപ്പോള്‍ രോഗികൂടിയായ ഉടമ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇനിമുതൽ മരണം രജിസ്റ്റർ ചെയ്യാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം ; വീഴ്ച വരുത്തിയാൽ പിഴ

0
കോട്ടയം : തദ്ദേശസ്ഥാപനങ്ങളിൽ മരണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ മരണകാരണം സംബന്ധിച്ച, ഡോക്ടറുടെ...

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി....

PSC ക്രമക്കേട് ; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം...

വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരുടെ കണക്കെടുപ്പ് തുടങ്ങി ; പിഎസ്‌സി സെക്രട്ടറിയോടും റിപ്പോർട്ട്...

0
തിരുവനന്തപുരം : വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലുമുള്ള താൽക്കാലിക ജീവനക്കാരുടെ കണക്കെടുക്കാൻ...