സിക്‌സ് പാക്ക് ബോഡി പ്രദര്‍ശിപ്പിച്ച് അല്ലു സിരിഷ്

For full experience, Download our mobile application:
Get it on Google Play

അല്ലു സിരിഷ് വളരെ തിരക്കിലാണ് ഈ ദിവസങ്ങളില്‍. ഏതാനും സിനിമ പ്രോജക്ടുകള്‍ ഏറ്റെടുത്ത് അതിനുള്ള തയ്യാറെടുപ്പിലാണ് താരം. ഈയടുത്ത ദിവസങ്ങളില്‍ വന്‍ മേയ്‌ക്കോവറിന് വിധേയനായിരിക്കുകയാണ് സിരിഷ്. കര്‍ശനമായ വര്‍ക്കൗട്ട് സെഷനുകളെ തുടര്‍ന്ന് നേടിയെടുത്ത സിക്‌സ് പാക്ക് ശരീരം പ്രദര്‍ശിപ്പിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

വരാനിരിക്കുന്ന സിനിമകള്‍ക്കുള്ള തയ്യാറെടുപ്പിലാണ് താരം. സിനിമയോടുള്ള സിരിഷിന്റെ പ്രതിബദ്ധത തെളിയിക്കുന്നതാണ് മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം. തന്റെ ആദ്യ ഹിന്ദി സംഗീത വീഡിയോ ‘വിലായത്തി ഷറാബിന്റെ വിജയത്തില്‍ ഏറെ ആവേശഭരിതനാണ് സിരിഷ്. സിരിഷ് പ്രധാന വേഷം ചെയ്തിരിക്കുന്ന ഗാനം ഇതുവരെ 10 കോടിയിലേറെ പേര്‍ കണ്ടു കഴിഞ്ഞു.

പുതിയ സിനിമയുടെ വിശേഷങ്ങള്‍ തന്റെ ജന്മദിനമായ മെയ് 30-ന് സിരിഷ് പങ്കുവെയ്ക്കുന്നതായിരിക്കും. ജിഎ2 പിക്‌ച്ചേഴ്‌സിന്റെ അടുത്ത ചിത്രത്തില്‍ സിരിഷ് ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ടോളിവുഡ് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ ഇളയ സഹോദരന്‍ കൂടിയായ അല്ലു സിരിഷ് മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സില്‍ അഭിനയിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...