കോവിഡ് വാക്‌സിനേഷന്‍ ; 18 – 44 പ്രായപരിധിയിലുള്ളവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിനേഷനായി കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി. സര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലാണ് ഇതിനുള്ള അനുമതി. കോവിഡ് വാക്‌സിന്‍ പാഴാകുന്ന പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടിയാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിലവിലുള്ളതുപോലെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും നിലവിലെ വാക്‌സിന്‍ വിതരണം.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എടുത്തവര്‍ നിശ്ചയിച്ച ദിവസം വാക്‌സിനേഷനായി ഹാജരാകാത്തത് മൂലം വാക്‌സിന്‍ ഡോസുകള്‍ പാഴായി പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനുകൂടിയാണ് സ്‌പോട് രജിസ്‌ട്രേഷന്‍ അനുവദിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. അതെ സമയം മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റ് സൗകര്യമോ യഥേഷ്ടം ലഭ്യമല്ലാത്തവര്‍ക്ക് വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിക്കൂടിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രാലയം അറിയിച്ചു.

ഇക്കാര്യത്തില്‍ ഒരോ സംസ്ഥാനങ്ങള്‍ക്കും തീരുമാനമെടുക്കാം. ഓരോ പ്രദേശത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിച്ചു വേണം ഇത്. സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുമ്പോള്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ വളരെയധികം ശ്രദ്ധചെലുത്തണമെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി മാത്രം വാക്‌സിന്‍ വിതരണം നടത്താനുള്ള തീരുമാനം വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഗണ്യമായി കുറച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി വള്ളംകളിക്കുള്ള വിവാദ ടെൻഡർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി ; പുതിയ ടെൻഡർ...

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി...

പരീക്ഷ ക്രമക്കേടിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോൾ വിഷയങ്ങൾ ഉയർത്താൻ പ്രതിപക്ഷം

0
ഡൽഹി: പരീക്ഷ ക്രമക്കേടിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോൾ വിഷയങ്ങൾ ഉയർത്താൻ പ്രതിപക്ഷം....

ചോദ്യപേപ്പർ ചോർച്ച ; നിർമലാ സീതാരാമന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശന വിമർശനങ്ങളുയരുന്നു

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസ്താവനയിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുനേരേ...

വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ശ്രമം ; പ്രതികളെ ഇന്ന്...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയില്‍ മന്ത്രിയാക്കാമെന്ന്...