പുല്‍പ്പള്ളി എംഎസ്പി ക്യാമ്പ് ആക്രമണത്തിലെ നക്സലൈറ്റ് അള്ളുങ്കല്‍ ശ്രീധരന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ശാന്തന്‍പാറ : വയനാട് പുല്‍പ്പള്ളി എംഎസ്പി ക്യാമ്പ് ആക്രമണത്തില്‍ നക്സലൈറ്റ് നേതാക്കളായിരുന്ന കെ.അജിതയ്ക്കും വര്‍ഗീസിനും ഒപ്പം പങ്കെടുത്ത അള്ളുങ്കല്‍ ശ്രീധരന്‍ (എന്‍.എ തങ്കപ്പന്‍ 80) അന്തരിച്ചു.നക്സല്‍ബാരി പ്രസ്ഥാനത്തില്‍ സജീവ പ്രവര്‍ത്തനയായിരുന്ന അള്ളുങ്കല്‍ ശ്രീധരന്‍ 40 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. മരണശേഷമാണ് അടുപ്പമുള്ളവര്‍പോലും പഴയ വിപ്ലവകാരിയെ തിരിച്ചറിയുന്നത്. മരണശേഷം മാത്രമേ താന്‍ നക്സലൈറ്റായ അള്ളുങ്കല്‍ ശ്രീധരനാണെന്ന് പുറത്തറിയാവൂ എന്ന് അടുത്ത രണ്ട് സുഹൃത്തുക്കളോട് മാത്രം ശ്രീധരന്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു. കെ.അജിതയ്ക്കും വര്‍ഗസീസിനുമൊപ്പം പ്രവര്‍ത്തിച്ചിരുന്ന തങ്കപ്പന്‍ നിരവധി കേസുകളില്‍ പ്രതിയായതോടെ നെടുങ്കണ്ടത്തിനടുത്ത് മാവടിയിലേക്ക് മാറുകയായിരുന്നു. 40 വര്‍ഷത്തോളമായി അവിടെ എന്‍.എ തങ്കപ്പന്‍ എന്നപേരില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ആദ്യകാലങ്ങളില്‍ കൂലിപ്പണിയെടുത്തും ശേഷം സ്വന്തം സ്ഥലത്ത് ഏലം കൃഷി ചെയ്തുമാണ് ജീവിച്ചിരുന്നത്.

സിപിഐ എം ലോക്കല്‍ സെക്രട്ടറി ജിജി വര്‍ഗീസ് ശ്രീധരന്റെ വിയോഗം കെ.അജിതയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈലില്‍ അജിത അനുശോചന സന്ദേശമയച്ചു. ശബ്ദസന്ദേശവും സംസ്കാര ചടങ്ങില്‍ കേള്‍പ്പിച്ചതോടെയാണ് അള്ളുങ്കല്‍ ശ്രീധരനെന്ന മുന്‍ നക്സല്‍ നേതാവിനെ നാട്ടുകാര്‍ തിരിച്ചറിയുന്നത്. ‘‘അള്ളുങ്കല്‍ ശ്രീധരന്‍ 1968 നവംബര്‍ 24 പുലര്‍ച്ചെ വയനാട് പുല്‍പ്പള്ളി സീതാദേവീ ക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എംഎസ്പി ക്യാമ്പ് ആക്രമിച്ച ഒരുസംഘം കര്‍ഷക വിപ്ലവകാരികളോടൊപ്പം ധീരമായി പങ്കെടുത്ത ഒരു സഖാവായിരുന്നു. എന്റെ ജയില്‍വാസം കഴിഞ്ഞ് വീണ്ടും പ്രവര്‍ത്തനപഥത്തില്‍ വന്നശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന അള്ളുങ്കല്‍ ശ്രീധരനെക്കുറിച്ച്‌ ഞാന്‍ ഒന്നും കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളോടൊപ്പം ഞാനും ദുഃഖത്തില്‍ പങ്കെടുക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍’’ എന്നതായിരുന്നു അജിതയുടെ സന്ദേശം.

പാറത്തോട്ടിലെ ആദ്യകാല സിപിഐ എം പ്രവര്‍ത്തകനുമായിരുന്നു. വളരെ ശാന്തശീലനായിരുന്നു തങ്കപ്പനെന്ന് നാട്ടുകാര്‍ പറയുന്നു. സിപിഐ എം ലോക്കല്‍ കമ്മറ്റിയംഗമായി ഏതാനും വര്‍ഷം മുമ്പുവരെ തങ്കപ്പന്‍ പ്രവര്‍ത്തിച്ചിരുന്നു. അള്ളുങ്കല്‍ ശ്രീധരന്റെ മൃതദേഹത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി.എന്‍ മോഹനന്‍, ഏരിയ സെക്രട്ടറി എന്‍.പി സുനില്‍കുമാര്‍, ലോക്കല്‍ സെക്രട്ടറി ജിജി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി. സുമതിയാണ് ഭാര്യ. മക്കള്‍ : അഭിലാഷ്, അനിത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...