ഗണേശ വിഗ്രഹത്തോടൊപ്പം നാല് ലക്ഷം രൂപയുടെ സ്വർണമാലയും ഒഴുക്കി ദമ്പതികൾ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ഗണേശ വിഗ്രഹത്തിനൊപ്പം നാല് ലക്ഷം രൂപ വിലവരുന്ന സ്വർണ മാലയും മൊബെെൽ ടാങ്കിൽ നിക്ഷേപിച്ച് ദമ്പതികൾ. അബദ്ധം മനസിലായതിന് പിന്നാലെ 10 മണിക്കൂർ നീണ്ട തെരച്ചിലിലാണ് മാല കണ്ടെത്തിയത്. കർണാടക വിജയനഗറിലെ ദാസറഹള്ളിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് മാല കണ്ടെത്തിയത്. രാമയ്യ – ഉമാദേവി ദമ്പതികൾ അവരുടെ ഗണേശ വിഗ്രഹത്തിന് നാല് ലക്ഷം രൂപയുടെ സ്വർണമാല ധരിപ്പിച്ചിരുന്നു. ശേഷം വിഗ്രഹം പൂക്കളും മറ്റും കൊണ്ട് അലങ്കരിച്ചു. എന്നാൽ വിഗ്രഹം വെള്ളത്തിൽ മുക്കിയപ്പോൾ മാല മാറ്റുന്ന കാര്യം മറന്നുപോയി. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ദമ്പതികൾക്ക് മാലയുടെ കാര്യം ഓർമ വന്നത്. വേഗം തിരിച്ച് മൊബെെൽ ടാങ്കിന്റെ അടുത്തേക്ക് പോയി. എന്നാൽ ടാങ്കിൽ നിരവധി ഗണേശ വിഗ്രഹങ്ങളും ഉണ്ടായിരുന്നു. പിന്നാലെ ദമ്പതികൾ പോലീസിന്റെ സഹായം തേടി. അവസാനം ടാങ്കിലെ മുഴുവൻ വെള്ളവും പമ്പ് ചെയ്ത് കളഞ്ഞ ശേഷമാണ് മാല കണ്ടെത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...

ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുന്നു : ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും ആരോപണം

0
അടൂര്‍ : ഹോട്ടലുകളുടെയും തട്ടുകടകളുടെയും കേന്ദ്രമായി അടൂര്‍ ബൈപ്പാസ് റോഡ്‌ മാറുമ്പോള്‍...

ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന തയ്യാറാക്കുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ആശങ്ക....