വേനൽ ചൂടിനൊപ്പം സംസ്ഥാനത്ത് കാട്ടുതീയും പടര്‍ന്ന് പിടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വേനൽ ചൂട് കനക്കുന്നതിനിടെ സംസ്ഥാനത്ത് കാട്ടുതീയും പടര്‍ന്ന് പിടിക്കുന്നു. ഈ സീസണിൽ മാത്രം 309 ഹെക്ടര്‍ വനം കത്തി നശിച്ചിട്ടുണ്ടെന്നാണ് വനം വകുപ്പിന്‍റെ കണക്ക്. വനമേഖലയോട് ചേര്‍ന്ന് ഫയര്‍ സേഫ്റ്റി ഓഡിറ്റ് കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നത തലയോഗം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. അലക്ഷ്യമായ ഇടപെടലുകളും അശ്രദ്ധമായ പെരുമാറ്റവുമാണ് കാട്ടു തീയ്ക്ക് കാരണമെന്നാണ് വനം വകുപ്പ് വിലയിരുത്തൽ. വനമേഖലയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് പ്രധാനമായും തീ പടര്‍ന്ന് പിടിക്കുന്നത്.

മനപൂര്‍വ്വം തീയിട്ടതിന് വനം വകുപ്പ് ഇതിനകം 14 കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് വനമേഖലയിൽ ആകെ 133 തീപ്പിടുത്തങ്ങളാണ് ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 309 ഹെക്ടര്‍ വനം കത്തി നശിച്ചിട്ടുണ്ട്. ഇടുക്കി ജില്ല ഉൾപ്പെട്ട ഹൈറേഞ്ച് മേഖലയിൽ മാത്രം 54 തീപ്പിടുത്തങ്ങളുണ്ടായി . 84 ഹെക്ടര്‍ വനം കത്തി. പാലക്കാട് ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ 62 ഹെക്ചറും തെക്കൻ മേഖലയിൽ 51 ഹെക്റിലും വനം കത്തി നശിച്ചിട്ടുണ്ട്.

ഉൾക്കാടുകളിൽ തീ പടരുമ്പോൾ അഗ്നിശമനസേനക്ക് ഉൾപ്പെടെ ചെന്നെത്താൻ കഴിയാത്ത സാഹചര്യം പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നുണ്ട്. വനത്തിനും വന്യ ജീവികൾക്കും വൻ ഭീഷണി നിലനിൽക്കെ മുൻകരുതൽ നടപടികൾക്ക് ഊന്നൽ നൽകാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ജനവാസ കേന്ദ്രങ്ങളിൽ മാത്രമല്ല കാടിനോട് ചേര്‍ന്ന പ്രദേശങ്ങളിൽ തീപ്പിടുത്തത്തിനെതിരെ ജാഗ്രത പുലര്‍ത്താൻ പ്രചരണ പരിപാടികൾ വനം വകുപ്പും നടപ്പാക്കുന്നുണ്ട്. വിവിധ റേഞ്ചുകളിലും സംസ്ഥാന തലത്തിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...