കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് അലോഷ്യസ് സേവ്യര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ യുഡിഎഫ് സര്‍ക്കാരെന്ന് സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കേരളത്തിലെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ ചിരിക്കുക എന്നത് തന്റെ രാഷ്ട്രീയമാണെന്നും അലോഷ്യസ് സേവ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് തേവര എസ്എന്‍ കോളജില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി വി.ഡി സതീശനും അലോഷ്യസ് സേവ്യറും ഒരേസമയം പങ്കെടുത്തിരുന്നു. ഇരുവരും തേവര കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്. എന്നാല്‍ അലോഷ്യസിനോട് സംസാരിക്കാതെ മടങ്ങുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങൾ വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അലോഷ്യസിന്റെ പ്രതികരണം. മുഖ്യമന്ത്രി തന്നെ കണ്ടോ എന്നറിയില്ലെന്നും അലോഷ്യസ് പറഞ്ഞു.

സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്നും അത് തിരുത്തണമെന്നുമാണ് താന്‍ ചൂണ്ടിക്കാണിച്ചത്. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ആ തെറ്റ് തുടരുമെന്നും അലോഷ്യസ് വ്യക്തമാക്കി. തങ്ങളെ കായികമായി ആക്രമിച്ച ഒരു സംഘത്തിന്റെ പ്രതിനിധിയാണ് പ്ലീഡര്‍ നിയമനത്തില്‍ ഉൾപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാധാരണക്കാരായ കെഎസ്‌യു പ്രവര്‍ത്തകരുടെ വികാരത്തെ ഉള്‍ക്കൊള്ളുക എന്നതാണ് തന്റെ രാഷ്ട്രീയം. ഇത് എന്റെ കൂടി സര്‍ക്കാരാണ്. ഈ നാട്ടിലെ സാധാരണക്കാരുടെയും സർക്കാരാണിത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ പോരായ്മയാണ് താൻ ചൂണ്ടിക്കാട്ടിയത്. അതിനെ വിമര്‍ശനമായി കാണേണ്ടതില്ലെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ജില്ലാ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

0
ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ വൈകിയതായും...

ടി.ജി മോഹൻദാസ് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി മോഹൻദാസ് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് പോലീസിന്റെ...

പഞ്ചായത്ത് യോഗത്തിനെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

0
കണ്ണൂര്‍: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. ചൊക്ലി പഞ്ചായത്തിലെ...

ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പാർട്ടി കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

0
തിരുവനന്തപുരം: ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പാർട്ടി കോർ കമ്മിറ്റിയിൽ രൂക്ഷ...