കോഴഞ്ചേരി : ഇലവുംചുവട് എംടിഎൽപി സ്‌കൂളിലെ പൂർവവിദ്യാർഥികൾ ഓർമ്മക്കൂട്ടം അറ്റ് ഇലവുംചുവട് 2025 എന്നപേരിൽ ഒരുമിച്ചുകൂടി. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. റവ. എബ്രഹാം തോമസ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്താ അനുഗ്രഹപ്രഭാഷണം നടത്തി. പൂർവ അധ്യാപകരെയും 75 വയസ്സുപൂർത്തിയാക്കിയ പൂർവവിദ്യാർഥികളെയും ആദരിച്ചു. വാർഡ് അംഗവും സംഘാടകസമിതി ചെയർമാനുമായ ബിജിലി പി.ഈശോ, പൂർവവിദ്യാർഥികളായ റവ. മഹേഷ് തോമസ് ചെറിയാൻ കരിമ്പിൽ, ഡോ. റോയ് എം.മാത്യു മുത്തൂറ്റ്, സെറിഫെഡ് ചെയർമാൻ വിക്ടർ ടി.തോമസ്, സംഗീത സംവിധായകനും പിന്നണി ഗായകനുമായ ജോ ജോസ് പീറ്റർ, എൻ.വി. മഹേഷ് കുമാർ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറി മാത്യു സാം, പ്രമോദ് നീലകണ്ഠൻ, പ്രോഗ്രാം കൺവീനർ സെൻമോൻ വി.ഫിലിപ്പ്, ഫൈനാൻസ് കൺവീനർ ഉമ്മൻ സാമുവേൽ സംഘാടകസമിതി അംഗം സിജു പി.റാവു എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























